ഐപിഎല്‍: ഇന്ന് മുംബൈ- ബാംഗ്ലൂര്‍ മത്സരം

web desk |  
Published : Apr 17, 2018, 04:38 PM ISTUpdated : Jun 08, 2018, 05:47 PM IST
ഐപിഎല്‍: ഇന്ന് മുംബൈ- ബാംഗ്ലൂര്‍ മത്സരം

Synopsis

മൂന്ന് കളിയും കൈവിട്ട നിലവിലെ ചാംപ്യന്മാര്‍ക്ക് ഇനിയൊരു തോൽവികൂടി താങ്ങാനാവില്ല​


മുംബൈ: വിജയവഴിയില്‍ തിരിച്ചെത്താന്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് മുംബൈ ഇന്ത്യന്‍സിന്റെ എതിരാളി.  മൂന്ന് കളിയും കൈവിട്ട നിലവിലെ ചാംപ്യന്മാര്‍ക്ക് ഇനിയൊരു തോൽവികൂടി താങ്ങാനാവില്ല. ഹോം ഗ്രൗണ്ടിന്‍റെ ആനുകൂല്യം ഉണ്ടെങ്കിലും ശുഭകരമല്ല മുംബൈയുടെ കാര്യങ്ങൾ.  റൺ നേടാനാവുന്നത് സൂര്യകുമാർ യാദവിന് മാത്രം. 

രോഹിത് ശർമ്മ, പാണ്ഡ‍്യ സഹോദരൻമാർ, കീറോൻ പൊള്ളാർഡ് എന്നിവർക്ക് ചലനമുണ്ടാക്കാനാവുന്നില്ല. ജസ്പ്രീത് ബുംറ, മുസ്തഫിസുർ റഹ്മാൻ എന്നിവർ ബൗളിംഗിലും നിരാശപ്പെടുത്തുന്നു. പാറ്റ് കമ്മിൻസിന് പകരം ടീമിലെത്തിയ ആഡം മിൽനേ ഇന്ന് കളിച്ചേക്കും. ചെന്നൈയെ തോൽപിച്ച ആത്മവിശ്വാസവുമായാണ് വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മുംബൈയിലെത്തിയിരിക്കുന്നത്. 

ഉമേഷ് യാദവും യുസ്‍വേന്ദ്ര ചാഹലും ആശ്വാസമാണെങ്കിലും ബൗളിംഗ് നിരയുടെ പ്രകടനത്തിൽ കോലി തൃപ്തനല്ല. മക്കല്ലം, ഡിവിലിയേഴ്സ്, കോലി എന്നിവരിൽ ഒരാൾ താളംകണ്ടെത്തിയാൽ മുംബൈ വിയ‍ർക്കും. ഐപിഎല്ലിൽ ഇരുടീമും ഇതുവരെ ഏറ്റുമുട്ടിയത് 21 കളിയിൽ. 13ൽ മുംബൈയും എട്ടിൽ ബാംഗ്ലൂരും ജയിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വൈഭവിനെ വീഴ്ത്തിയ പ്രഫുല്‍ ഹിംഗെയെ ആദ്യ പന്തിൽ സിക്സിന് തൂക്കി സഞ്ജു, പിന്നാലെ വീണു, ടോപ് 10ലും ഇടമില്ല
അഭിഷേക്-ക്ലാസൻ വെടിക്കെട്ടിനൊടുവില്‍ ഹൈദരാബാദിനെ പിടിച്ചുകെട്ടി ചെന്നൈ സൂപ്പര്‍ കിംഗ്സ്, വിജയലക്ഷ്യം 195 റണ്‍സ്