
ഇന്‍ഡോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് ഇന്ന് നിര്‍ണായക മത്സരം. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായ കിങ്‌സ് ഇലവന്‍ പഞ്ചാബാണ് എതിരാളി. ഇന്ന് വിജയിച്ചാല്‍ പഞ്ചാബിന് ഒരു സ്ഥാനം മെച്ചപ്പെടുത്താം. വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ കൂടുതല്‍ മുന്നോട്ട് കയറാം.
മുംബൈ ഇനിയുള്ള എല്ലാമത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ ടൂര്‍ണമെന്റില്‍ പ്രതീക്ഷയുള്ളു. ബൗളിങ്ങിലും ബാറ്റിങ്ങിലും തകര്‍പ്പന്‍ ഫോമിലാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ ഒരു വലിയ തിരിച്ചുവരവിനാണ്.
മുംബൈ നിരയില്‍ ജസ്പ്രീത് ബുംറ പുരത്തിരിക്കാന്‍ സാധ്യതയുണ്ട്. താരം ഇതുവരെ സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാത്തതാണ് രോഹിത് ശര്‍മയെ കുഴക്കുന്നത്. അതുക്കൊണ്ട് തന്നെ ബുംറയ്ക്ക് വിശ്രമം നല്‍കാന്‍ സാധ്യതയുണ്ട്. ഇരുവരും ഇതുവരെ 20 തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് ടീമുകളും ജയം വീതിച്ചെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!