കളിച്ചത് വെറും രണ്ട് ടെസ്റ്റ്..! എന്‍.എസ്. മാധവന്‍ ചോദിക്കുന്നു, ആരാണ് രമേഷ് പവാര്‍..?

Published : Nov 29, 2018, 11:24 PM ISTUpdated : Nov 30, 2018, 08:55 AM IST
കളിച്ചത് വെറും രണ്ട് ടെസ്റ്റ്..! എന്‍.എസ്. മാധവന്‍ ചോദിക്കുന്നു, ആരാണ് രമേഷ് പവാര്‍..?

Synopsis

ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീം പരിശീലകന്‍ രമേഷ് പവാറിനെ രൂക്ഷമായി വിമര്‍ശിച്ച് സാഹിത്യകാരനും സ്‌പോര്‍ട്സ് നിരീക്ഷകനുമായി എന്‍.എസ് മാധവന്‍. ട്വിറ്ററിലാണ് അദ്ദേഹം പവാറിനെതിരെ തിരിഞ്ഞത്.

തിരുവനന്തപുരം: ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീം പരിശീലകന്‍ രമേഷ് പവാറിനെ രൂക്ഷമായി വിമര്‍ശിച്ച് സാഹിത്യകാരനും സ്‌പോര്‍ട്സ് നിരീക്ഷകനുമായി എന്‍.എസ് മാധവന്‍. ട്വിറ്ററിലാണ് അദ്ദേഹം പവാറിനെതിരെ തിരിഞ്ഞത്. ഒരു രണ്ടാംകിട പരിശീലകന്‍ മാത്രമാണ് പവാറെന്നും, അയാള്‍ക്ക് എന്ത് അര്‍ഹതയാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച വനിതാ ക്രിക്കറ്ററെ വിമര്‍ശിക്കാന്‍ അര്‍ഹതയെന്നും എന്‍.എസ് മാധവന്‍ ചോദിക്കുന്നു. 

ട്വീറ്റ് ഇങ്ങനെ... ''ഇന്ത്യയുടെ എക്കാലത്തേയും മികച്ച വനിതാ താരമായ മിതാലി രാജിനെ പ്രകോപിപ്പിക്കാന്‍ മാത്രം ആരാണ് രമേഷ് പവാര്‍ ..?  ഇന്ത്യന്‍ ടീമിന് വേണ്ടി രണ്ട് ടെസ്റ്റുകള്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. സമൂഹത്തില്‍ കാണുന്നത് പോലെ ക്രിക്കറ്റിലും സ്ത്രീവിരുദ്ധതയുണ്ട്. അങ്ങനെ ഒരിടത്ത് സ്ത്രീകളെ രണ്ടാംകിട പൗരന്മാരായേ കണക്കാക്കൂ. അതുക്കൊണ്ട് തന്നെ ആയിരിക്കാം അവര്‍ക്ക് വേണ്ടി ഒരു രണ്ടാംകിട പരിശീലകനെ നിയമിച്ചത്, അതില്‍ അത്ഭുതപ്പെടാനില്ല...'' ഇങ്ങനെയാണ് എന്‍.എസ് മാധവന്‍ ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്. 

പവാറിന്റെ സ്റ്റാറ്റസും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ടെസ്റ്റ്- ഏകദിന മത്സരങ്ങളുടെ സ്റ്റാറ്റസാണ് ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം പവാറിനെതിരേ ഗുരുതര ആരോപണങ്ങളാണ് മിതാലി രാജ് ഉന്നയിച്ചിരുന്നത്. സോഷ്യല്‍ മീഡിയയും പവാറിനെതിരേ തിരിഞ്ഞിരുന്നു. അധികം വൈകാതെ ബിസിസിഐ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് തന്നെയാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്