ലഹരി ഉപയോഗം; നൈന്‍ഗോളാന് അനിശ്ചിതകാല വിലക്ക്

By Web TeamFirst Published Dec 23, 2018, 9:12 PM IST
Highlights

ഇന്‍റര്‍മിലാന്റെ ബെല്‍ജിയം താരം റഡ്ജ നൈന്‍ഗോളാന് അനിശ്ചിതകാല വിലക്ക്. സ്വഭാവദൂഷ്യം കാരണം ക്ലബ് അധികൃതര്‍ തന്നെയാണ് താരത്തെ വിലക്കിയത്. ഈ സീസണിലാണ് റോമ വിട്ട് താരം ഇന്ററിലെത്തിയത്. റോമയിലും ഇതേ പ്രശ്‌നമുണ്ടായിരുന്നു.

മിലാന്‍: ഇന്റര്‍മിലാന്റെ ബെല്‍ജിയം താരം റഡ്ജ നൈന്‍ഗോളാന് അനിശ്ചിതകാല വിലക്ക്. സ്വഭാവദൂഷ്യം കാരണം ക്ലബ് അധികൃതര്‍ തന്നെയാണ് താരത്തെ വിലക്കിയത്. ഈ സീസണിലാണ് റോമ വിട്ട് താരം ഇന്ററിലെത്തിയത്. റോമയിലും ഇതേ പ്രശ്‌നമുണ്ടായിരുന്നു. 

ലഹരി മരുന്ന് ഉപയോഗം കൂടിയതാണ് നൈന്‍ഗൊളാനെ വിലക്കാന്‍ കാരണമെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുമ്പും മാരക ലഹരി തരുന്ന മരുന്നുകള്‍ പുകയ്ക്കുന്നു എന്ന ആരോപണം നൈന്‍ഗോളന് എതിരെ ഉയര്‍ന്നിട്ടുണ്ട്. നേരത്തെ, ബെല്‍ജിയത്തിന്റെല ലോകകപ്പ് ടീമില്‍ നിന്നും താരത്തെ പുറത്താക്കിയിരുന്നു. പുറത്തക്കലിന് കാരണവും മറ്റൊന്നല്ലായിരുന്നു. 

താരം സ്ഥിരമായി ട്രെയിനിങ്ങിന് താമസിച്ച് എത്തുന്നതും ഇന്റര്‍ മിലാന്‍ ക്യാമ്പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. റോമയിലെ മികവ് ഇന്ററില്‍ കാണിക്കാന്‍ കഷ്ടപ്പെടുന്നതിനിടെയാണ് താരത്തിന് ഈ വിലക്കും.
 

click me!