അവര്‍ ഒന്നും സംസാരിച്ചില്ല; സെലക്‌ടര്‍മാര്‍ക്കെതിരെ ആരോപണവുമായി ഇന്ത്യന്‍ താരം

Published : Jan 09, 2019, 02:14 PM ISTUpdated : Jan 09, 2019, 02:18 PM IST
അവര്‍ ഒന്നും സംസാരിച്ചില്ല; സെലക്‌ടര്‍മാര്‍ക്കെതിരെ ആരോപണവുമായി ഇന്ത്യന്‍ താരം

Synopsis

പരുക്കില്‍ നിന്ന് മോചിതനായ ശേഷം ദേശീയ സെലക്‌ടര്‍മാര്‍ തന്നോട് സംസാരിച്ചില്ലെന്ന് പേസര്‍ ശര്‍ദുല്‍ ഠാക്കൂര്‍. ഹൈദരാബാദില്‍ ഒക്ടോബറില്‍ വിന്‍ഡീസിനെതിരെയായിരുന്നു ഠാക്കൂറിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. 

മുംബൈ: പരുക്കില്‍ നിന്ന് മോചിതനായ ശേഷം ദേശീയ സെലക്‌ടര്‍മാര്‍ തന്നോട് സംസാരിച്ചില്ലെന്ന് പേസര്‍ ശര്‍ദുല്‍ ഠാക്കൂര്‍. ഹൈദരാബാദില്‍ ഒക്ടോബറില്‍ വിന്‍ഡീസിനെതിരെയായിരുന്നു ഠാക്കൂറിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. മത്സരത്തില്‍ 10 പന്തുകള്‍ മാത്രം എറിഞ്ഞ താരം പരുക്കേറ്റ് മടങ്ങുകയായിരുന്നു. ഇതിന് ശേഷം ഠാക്കൂറിന് ദേശീയ ടീമില്‍ മടങ്ങിയെത്താനായില്ല. 

'പരുക്കില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഓരോ ദിവസവും മെച്ചപ്പെട്ട രീതിയിലാണ് താന്‍ പന്തെറിയുന്നത്. പുതുവര്‍ഷത്തില്‍ വിദര്‍ഭയ്ക്കെതിരായ മത്സരത്തില്‍ ഇത് കാണാം. രണ്ടാം ഇന്നിംഗ്സില്‍ ആദ്യ ഇന്നിംഗ്സിനെക്കാള്‍ മികച്ച രീതിയില്‍ കളിച്ചു. വാഖഡെയില്‍ ചത്തീസ്ഗഢിനെതിരെ കഴിഞ്ഞ മത്സരത്തേക്കാള്‍ മികച്ച നിലയില്‍ കളിക്കാനായി. ബൗളിംഗ് പരിശീലനമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്നും' ഠാക്കൂര്‍ പറഞ്ഞു. എന്നാല്‍ ഠാക്കൂറിന്‍റെ വാദം ബിസിസിഐ നിഷേധിച്ചിട്ടുണ്ട്.  

ചത്തീസ്ഗഢിനെതിരായ മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ 47 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ദേശീയ സെലക്‌ടര്‍മാര്‍ ടീം സെലക്ഷനെ കുറിച്ച് സംസാരിച്ചില്ല എന്ന് വെളിപ്പെടുത്തുന്ന ഒടുവിലത്തെ താരമാണ് ശര്‍ദുല്‍ ഠാക്കൂര്‍. സെലക്‌ടര്‍മാര്‍ അവഗണിച്ചു എന്ന് വെളിപ്പെടുത്തി ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ് നേരത്തെ രംഗത്തെത്തിയിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഹമ്മദാബാദിൽ 'ടൈറ്റൻ' ഷോ, ഹൈദരാബാദിനെ എറിഞ്ഞിട്ടു; പടുകൂറ്റൻ ജയവുമായി ഗുജറാത്ത് പ്ലേ ഓഫിനരികെ
ഗില്ലിന് അടിതെറ്റി; രക്ഷകരായി സുന്ദറും സുദർശനും, ഹൈദരാബാദിനെതിരെ ഗുജറാത്തിന് പൊരുതാവുന്ന സ്കോർ