
മ്യൂണിക്ക്‍: ജര്‍മന്‍ കുപ്പായത്തില്‍ നിന്നുള്ള മധ്യനിരതാരം മെസ്യൂട്ട് ഓസിലിന്‍റെ അപ്രതീക്ഷിത വിരമിക്കല്‍ തീരുമാനം സഹതാരങ്ങള്‍ അംഗീകരിക്കുന്നതായി നായകന്‍ മാനുവല്‍ ന്യൂയര്‍. റഷ്യന്‍ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ഉയര്‍ന്നുവന്ന വംശീയധിക്ഷേപങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാസമായിരുന്നു ഓസില്‍ വിരമിച്ചത്.
ഓസിലടക്കമുള്ള ജര്‍മന്‍ താരങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നെങ്കില്‍ ഇത്തരം ചര്‍ച്ചകള്‍ തന്നെ ഒഴിവാക്കാമായിരുന്നു. വിരമിക്കല്‍ തീരുമാനം ഓരോ താരങ്ങളുടെയും തികച്ചും വ്യക്തിപരമായ കാര്യമാണ്. അതിനാല്‍ ഓസിലിന്‍റെ വിരമിക്കല്‍ അംഗീകരിക്കുന്നതായി ഗോള്‍കീപ്പര്‍ കൂടിയായ ന്യൂയര്‍ പറഞ്ഞു.
ലോകകപ്പ് തോല്‍വിയെ തുടര്‍ന്ന് ഉയര്‍ന്ന വംശീയാധിക്ഷേപ വിവാദത്തെ തുടര്‍ന്നാണ് ജര്‍മ്മന്‍ ടീമിൽ നിന്ന് ഓസില്‍ രാജിവെച്ചത്. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനൊപ്പം ചിത്രമെടുത്തതിന്റെ പേരില്‍ തുടങ്ങിയ വംശീയാധിക്ഷേപമാണ് വിരമിക്കലില്‍ അവസാനിച്ചത്. എന്നാല്‍ ക്ലബ് കുപ്പായത്തില്‍ ആഴ്‌സണലിനായി ഓസില്‍ ഇപ്പോഴും കളിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!