
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനെ പിന്നീട് പ്രഖ്യാപിക്കും. ഇന്ത്യൻ ടീം നായകൻ വിരാട് കോലിയുമായി ചർച്ച ചെയ്തശേഷമാകും ഈ കാര്യത്തിൽ അന്തിമ പ്രഖ്യാപനമുണ്ടാകുകയെന്ന് ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതി അംഗം സൗരവ് ഗാംഗുലി അറിയിച്ചു. പരിശീലകനെ തെരഞ്ഞെടുക്കുന്നതിനായുള്ള അഭിമുഖത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിസിസിഐ ഉപദേശക സമിതിയാണ് പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം നടത്തുന്നത്. ഗാംഗുലിയെ കൂടാതെ സച്ചിനും ലക്ഷ്മണും ആണ് ഉപദേശകസമിതിയിലുള്ളത്.
മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സെവാഗ്, രവി ശാസ്ത്രി എന്നിവരാണ് പരിശീല സ്ഥാനത്തേക്കു മത്സരിക്കുന്നവരിൽ മുന്പൻമാർ. പരിശീലന പാരന്പര്യമുള്ളത് രവി ശാസ്ത്രിക്കു തുണയാകുന്നുണ്ട്. കൂടാതെ, സച്ചിന്റെ പിന്തുണയും രവി ശാസ്ത്രിക്കുണ്ട്.
ജൂലൈ 21ന് ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനത്തിന് മുന്പ് പരിശീലകനെ പ്രഖ്യാപിക്കും. പരിശീലകസ്ഥാനത്തുനിന്ന് അനിൽ കുംബ്ലെ ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ പരിശീലകനെ തേടുന്നത്. ക്യാപ്റ്റൻ കോലിയുമായുണ്ടായ തർക്കങ്ങളാണ് കുംബ്ലെയുടെ രാജിയിൽ കലാശിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!