പാര്‍ഥിവിന് സെഞ്ചുറി നഷ്ടം; തിരിച്ചടിച്ച് ന്യൂസിലന്‍ഡ് എ

By Web TeamFirst Published Nov 17, 2018, 5:11 PM IST
Highlights

ന്യൂസിലന്‍ഡ് എയ്ക്കെതിരായ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എക്ക് മികച്ച സ്കോര്‍. 340/5 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ എ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 467 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡ് എയ്ക്കെതിരായ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എക്ക് മികച്ച സ്കോര്‍. 340/5 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ എ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 467 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.

മറുപടി ബാറ്റിംഗ് തുടങ്ങിയ ന്യൂസിലന്‍ഡ് എ ഇന്ത്യ എയുടെ ബൗളിംഗ് ബലഹീനതകള്‍ മുതലെടുത്ത് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെന്ന ശക്തമായ നിലയിലാണ്. 106 റണ്‍സുമായി റൂഥര്‍ഫോര്‍ഡും 13 റണ്‍സുമായി ഫിലിപ്സും ക്രീസില്‍. 49 റണ്‍സെടുത്ത യങിന്റെ വിക്കറ്റാണ് ന്യൂസിലന്‍ഡ് എക്ക് നഷ്ടമായത്.

നേരത്തെ പാര്‍ത്ഥിവ് പട്ടേലിന്റെ സെഞ്ചുറി പ്രതീക്ഷിച്ചി ആരാധകരെ നിരാശരാക്കി ന്യൂിസലിന്‍ഡ് എ രണ്ടാം ദിനം ഇന്ത്യ എക്ക് ആദ്യ തിരിച്ചടി നല്‍കി. 94 റണ്‍സെടുത്ത പാര്‍ഥിവ് പുറത്തായശേഷം വിശയ് ശങ്കറും(62), കെ,ഗൗതമും(47) ചേര്‍ന്ന് ഇന്ത്യക്ക് മികച്ച സ്കോര്‍ ഉറപ്പാക്കുകയായിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള മുന്നൊരുക്കമായാണ് ഇന്ത്യ എ ന്യൂസിലന്‍ഡില്‍ മൂന്ന് അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റുകള്‍ കളിക്കുന്നത്. ആദ്യദിനം ബാറ്റിംഗില്‍ അജിങ്ക്യാ രഹാനെയും മുരളി വിജയ്‌യും ഇന്ത്യന്‍ നിരയില്‍ നിരാശപ്പെടുത്തിയിരുന്നു.

click me!