നേപ്പിയര്‍ ഏകദിനം: ബംഗ്ലാദേശിന് തകര്‍ത്ത് കിവീസ് അരങ്ങേറി

By Web TeamFirst Published Feb 13, 2019, 5:18 PM IST
Highlights

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് എട്ട് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് 48.5 ഓവറില്‍ 232ന് എല്ലാവരും പുറത്തായി. ആതിഥേയര്‍ 44.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 233ന് ലക്ഷ്യം മറികടന്നു.

നേപ്പിയര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് എട്ട് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് 48.5 ഓവറില്‍ 232ന് എല്ലാവരും പുറത്തായി. ആതിഥേയര്‍ 44.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 233ന് ലക്ഷ്യം മറികടന്നു. 117 റണ്‍സുമായി പുറത്താവാതെ നിന്ന മാര്‍ട്ടിന്‍ ഗപ്റ്റിലാണ് കിവീസിന്റെ വിജയം എളുപ്പമാക്കിയത്.

ഓപ്പണര്‍ ഹെന്റി നിക്കോളസ് 53 റണ്‍സ് നേടി പുറത്തായി. ഒന്നാം വിക്കറ്റില്‍ ഗപ്റ്റിലുമായി 103 റണ്‍സ് നേടിയ ശേഷമാണ് താരത്തിന്റെ മടക്കം. കെയ്ന്‍ വില്യംസണ്‍ വേഗത്തില്‍ പുറത്തായെങ്കിലും റോസ് ടെയ്‌ലറിനൊപ്പം (45) കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ഗപ്റ്റില്‍ ന്യൂസിലാണ്ടിന്റെ വിജയം ഉറപ്പാക്കി. എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതാണ് ഗപ്റ്റിലിന്റെ ഇന്നിങ്‌സ്. 

നേരത്തെ 62 റണ്‍സ് നേടിയ മുഹമ്മദ് മിഥുന്റെ ഇന്നിങ്‌സാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മുഹമ്മദ് സെയ്ഫുദ്ദീന്‍ (41), സൗമ്യ സര്‍ക്കാര്‍ (30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മിച്ചല്‍ സാന്റ്‌നര്‍, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ കിവീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.
 

click me!