ഐസിസി ടെസ്റ്റ് റാങ്കിങ്: ന്യൂസിലന്‍ഡിന് ചരിത്ര നേട്ടം; ദക്ഷിണാഫ്രിക്ക താഴോട്ട്

Published : Feb 25, 2019, 08:00 PM ISTUpdated : Feb 25, 2019, 08:01 PM IST
ഐസിസി ടെസ്റ്റ് റാങ്കിങ്: ന്യൂസിലന്‍ഡിന് ചരിത്ര നേട്ടം; ദക്ഷിണാഫ്രിക്ക താഴോട്ട്

Synopsis

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ന്യൂസിലന്‍ഡ് ഐസിസി റാങ്കിങ്ങില്‍ രണ്ടാമത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ശ്രീലങ്ക 2-0ത്തിന് വിജയിച്ചതോടെയാണ് ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തെത്തിയത്. ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് വീണു.

ദുബായ്: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ന്യൂസിലന്‍ഡ് ഐസിസി റാങ്കിങ്ങില്‍ രണ്ടാമത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ശ്രീലങ്ക 2-0ത്തിന് വിജയിച്ചതോടെയാണ് ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തെത്തിയത്. ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് വീണു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ ന്യൂസിലന്‍ഡിന് രണ്ടാം സ്ഥാനത്തെത്താന്‍ അവസരം ഉണ്ടായിരുന്നു. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞത് തടസമായി. പരമ്പര 1-0ത്തിനാണ് ന്യൂസിലന്‍ഡ് വിജയിച്ചത്. 

ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 116 പോയിന്റുണ്ട്. ന്യൂസിലന്‍ഡ് ഇന്ത്യയുടെ അടുത്തെങ്ങുമില്ല. 107 പോയിന്റാണ് അവര്‍ക്കുള്ളത്. മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 105 പോയിന്റാണുള്ളത്. എന്നാല്‍ ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് ഇനി ടെസ്റ്റ് മത്സരങ്ങളില്ല. ന്യൂസിലന്‍ഡിനാവട്ടെ ബംഗ്ലാദേശുമായി മത്സരങ്ങളുണ്ട്. വിജയിച്ചാല്‍ രണ്ടാം സ്ഥാനത്ത് കൂടുതല്‍ പോയിന്‍റുകള്‍ സ്വന്തമാക്കാം. മറ്റു സ്ഥാനങ്ങള്‍ ഇങ്ങനെ. 4. ഓസ്‌ട്രേലിയ (104), 5. ഇംഗ്ലണ്ട് (104), 6. ശ്രീലങ്ക (93), 7. പാക്കിസ്ഥാന്‍ (88), 8. വെസ്റ്റ് ഇന്‍ഡീസ് (77), 9. ബംഗ്ലാദേശ് (69), 10. സിംബാബ്‌വെ (13).

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി
ആറ് മാസത്തിനിടെ 146 മത്സരങ്ങള്‍; 2026ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് ടി20 പൂരം