പരമ്പര ജയത്തിനായി ഇന്ത്യ; ടീമിലെത്തുമോ പാണ്ഡ്യ; സാധ്യതാ ഇലവന്‍ ഇങ്ങനെ

Published : Jan 27, 2019, 06:54 PM ISTUpdated : Jan 27, 2019, 06:57 PM IST
പരമ്പര ജയത്തിനായി ഇന്ത്യ; ടീമിലെത്തുമോ പാണ്ഡ്യ; സാധ്യതാ ഇലവന്‍ ഇങ്ങനെ

Synopsis

മൂന്നാം ഏകദിനം വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര. സസ്‌പെന്‍ഷന്‍ മാറിയെത്തുന്ന ഹര്‍ദിക് പാണ്ഡ്യക്ക് പ്ലെയിംഗ് ഇലവനില്‍ ഇടം ലഭിക്കുമോ എന്ന ആകാംക്ഷയില്‍  ആരാധകര്‍. ഇന്ത്യയുടെ സാധ്യതാ ടീമിനെ നോക്കാം.

ബേ ഓവല്‍: ഇന്ത്യ- ന്യൂസീലന്‍ഡ് മൂന്നാം ഏകദിനം നാളെ ബേ ഓവലില്‍. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നാളെ ജയിച്ചാല്‍ പരമ്പര സ്വന്തമാക്കും. ആദ്യ ഏകദിനം എട്ട് വിക്കറ്റിനും രണ്ടാം മത്സരം 90 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. 

ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയിച്ച അതേ ഇലവനുമായി ഇന്ത്യ ഇറങ്ങാനാണ് സാധ്യത‍. എന്നാല്‍ സസ്‌പെന്‍ഷന്‍ മാറിയെത്തുന്ന ഹര്‍ദിക് പാണ്ഡ്യക്ക് പ്ലെയിംഗ് ഇലവനില്‍ ഇടം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഹര്‍ദിക് പാണ്ഡ്യ ടീമിലെത്തിയാല്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ പുറത്താകും. 

സാധ്യതാ ഇലവന്‍

രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി, അമ്പാട്ടി റായുഡു, എം എസ് ധോണി, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍/ ഹര്‍ദിക് പാണ്ഡ്യ‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബ് കിംഗ്‌സിനെ തീര്‍ത്തു; സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒന്നാമത്, ജയം 33 റണ്‍സിന്
ഇഷാന്‍ കിഷന്‍ വന്നു, സഞ്ജു സാംസണ്‍ പുറത്ത്; ഓറഞ്ച് ക്യാപ്പിനുള്ള പോര് മുറുകുന്നു, ക്ലാസന്‍ ഒന്നാമത്