ബ്രസീലിന് ആശ്വസിക്കാം; നെയ്മര്‍ അതിവേഗം സുഖംപ്രാപിക്കുന്നു

Web Desk |  
Published : Apr 28, 2018, 06:32 PM ISTUpdated : Jun 08, 2018, 05:52 PM IST
ബ്രസീലിന് ആശ്വസിക്കാം; നെയ്മര്‍ അതിവേഗം സുഖംപ്രാപിക്കുന്നു

Synopsis

ബ്രസീലിന്‍റെ ലോകകപ്പ് മോഹങ്ങള്‍ക്ക് ചിറകടി

സാവോപോള: റഷ്യന്‍ ലോകകപ്പിന് മുമ്പ് സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്‌മര്‍ ബ്രസീല്‍ ടീമില്‍ തിരിച്ചെത്തുമെന്ന് ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്‌മര്‍. കാല്‍പാദത്തിന് ശസ്ത്രക്രിയ കഴിഞ്ഞ നെയ്മര്‍ അതിവേഗം സുഖം പ്രാപിക്കുന്നതായും ലോകകപ്പിന് മികച്ച തയ്യാറെടുപ്പുകള്‍ നടത്താനാകും എന്നാണ് പ്രതീക്ഷയെന്നും ലാസ്‌മര്‍ പറഞ്ഞു. ജൂണ്‍ 17ന് സ്വിറ്റ്സര്‍ലന്‍ഡിന് എതിരെയാണ് ലോകകപ്പില്‍ ബ്രസീലിന്‍റെ ആദ്യമത്സരം.

മാര്‍സീലേക്കെതിരായ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മാര്‍ച്ച് മൂന്നിനായിരുന്നു പിഎസ്ജി താരമായ നെയ്മറുടെ ശസ്ത്രക്രിയ. ലോകകപ്പിന് മുന്‍പ് പൂര്‍ണ ആരോഗ്യത്തോടെ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നും മെയ് 17ഓടെ പരിശീലനം തുടങ്ങാനാകുമെന്നും നെയ്മര്‍ കഴിഞ്ഞ ആഴ്ച്ച അറിയിച്ചിരുന്നു. ജൂണ്‍ മൂന്നിന് ക്രോയേഷ്യക്കെതിരെ നടക്കുന്ന സന്നാഹ മത്സത്തില്‍ നെയ്മര്‍ കളിക്കുമെന്നാണ് കരുതുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ബൗളര്‍ ആരെന്ന് ശ്രദ്ധിക്കാറില്ല'; തന്റെ വിജയത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കി വൈഭവ് സൂര്യവന്‍ഷി
സഞ്ജു ഇറങ്ങുന്നു, ആദ്യജയം കൊതിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ