നെയ്മര്‍ക്ക് ശസ്ത്രക്രിയ; ചാംപ്യന്‍സ് ലീഗില്‍ രണ്ടാം പാദവും നഷ്ടമായേക്കും

Published : Jan 30, 2019, 08:25 PM ISTUpdated : Jan 30, 2019, 11:03 PM IST
നെയ്മര്‍ക്ക് ശസ്ത്രക്രിയ; ചാംപ്യന്‍സ് ലീഗില്‍ രണ്ടാം പാദവും നഷ്ടമായേക്കും

Synopsis

പിഎസ്ജി താരം നെയ്്മര്‍ക്ക് യുവേഫ ചാംപ്യന്‍സ് ലീഗിലെ പ്രീ ക്വാര്‍ട്ടര്‍ ഇരുപാദങ്ങളും നഷ്ടമായേക്കും. സ്ട്രാസ്ബര്‍ഗിനെതിരായ കോപ്പ ഫ്രാന്‍സ് മത്സരത്തിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്. ഫെബ്രുവരി 13നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- പിഎസ്ജി മത്സരം.

പാരീസ്: പിഎസ്ജി താരം നെയ്്മര്‍ക്ക് യുവേഫ ചാംപ്യന്‍സ് ലീഗിലെ പ്രീ ക്വാര്‍ട്ടര്‍ ഇരുപാദങ്ങളും നഷ്ടമായേക്കും. സ്ട്രാസ്ബര്‍ഗിനെതിരായ കോപ്പ ഫ്രാന്‍സ് മത്സരത്തിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്. ഫെബ്രുവരി 13നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- പിഎസ്ജി മത്സരം. മാഞ്ചസ്റ്ററിന്റെ ഗ്രൗണ്ടിലാണ് ആദ്യ പാദം. നേരത്തെ ആദ്യപാദം മാത്രമേ നഷ്ടമാവൂ എന്ന് വാര്‍ത്ത വന്നിരുന്നെങ്കിലും താരത്തിന് പത്ത് മാസമെങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. 

പിഎസ്ജിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടി തന്നെയാണിത്. മാഞ്ചസ്റ്റര്‍ ആവട്ടെ പുതിയ കോച്ചിന് കീഴില്‍ തകര്‍പ്പന്‍ ഫോമിലും. അതിനിടെ നെയ്മറെ കൂടി നഷ്ടമായാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാവും. കഴിഞ്ഞ സീസണിലും ഇതേ പരിക്ക് മൂലം നെയ്മര്‍ മാസങ്ങളോളം ടീമിന് പുറത്തിരുന്നിരുന്നു. ഇത്തവണ കാല്‍പാദത്തിനു ശസ്ത്രക്രിയ വേണ്ടി വരും എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

അങ്ങനെയങ്കില്‍ മാര്‍ച് ആദ്യവാരം ഹോം ഗ്രണ്ടില്‍ നടക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരായ മത്സരവും നെയ്മറിന് നഷ്ടമാവും എന്നുറപ്പാണ്. ഈ സീസണില്‍ ഇതുവരെ 23 കളികളില്‍ നിന്നുമായി 20 ഗോളുകള്‍ നെയ്മര്‍ നേടിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചേട്ടന്‍' മുന്നില്‍ നിന്ന് നയിച്ചു, ഡല്‍ഹിയെ വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെന്നൈ, സഞ്ജു കളിയിലെ താരം
ബാറ്റിംഗ് തകർച്ചക്ക് ശേഷം അടിച്ചുകയറി ഡല്‍ഹി, ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഭേദപ്പെട്ട സ്കോര്‍