
ലണ്ടന്‍: ചരിത്രത്തിൽ ആദ്യമായി ഒരു സമുദ്രം നീന്തി കിഴടക്കുക എന്ന നേട്ടം കൈവരിക്കാൻ തയ്യാറെടുക്കുകയാണ് ബ്രിട്ടീഷുകാരനായ ബെൻ ഹൂപ്പർ.സെനഗലിലെ നാലായിരത്തോളം പേർ എവറസ്റ്റ് കീഴടക്കി, സ്ലോവേനിയയുടെ മാർട്ടിൻ സ്ട്രെൽ ആമസോണ്‍നദി നീന്തി കടന്നു നിരവധി പേർ ഇംഗ്ലീഷ് ചാനൽ നീന്തി കടന്നു എന്നാൽ ഒരു സമുദ്രം നീന്തി കടന്നവർ എത്രയെന്ന് പരിശോധിച്ചാൽ പട്ടിക ശൂന്യമാകും.
സാഹസികതയുടെ അങ്ങേതലം തൊടാൻ തയ്യാറെടുക്കുന്നത് ബ്രട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബെൻ ഹൂപ്പറാണ്.തനിക്ക് മുൻപെ ശ്രമിച്ച് പരാജയപ്പെട്ടരുടെ അനുഭവങ്ങൾ ഹൂപ്പറിനെ പിന്തിരിപ്പിക്കുന്നില്ല. കഴിഞ്ഞ മൂന്ന് വർഷമായി കടുത്ത പരിശീലനത്തിലാണ് ഹൂപ്പർ.ഇദ്ദേഹത്തിന് അത്‌ലാൻറിക്ക് സമുദ്രത്തെ കീഴടക്കാൻ വ്യക്തമായ പദ്ധതികളുണ്ട് മുന്നിൽ വെല്ലുവിളികളും.
സെനഗലിനെ ഡാക്കർ മുതൽ ബ്രസീലിലെ വടക്കൻ തീരമായ നാറ്റൽ വരെ ഇതാണ് ഹൂപ്പറിന്റെ ലക്ഷ്യം.ശക്തമായ സമുദ്ര പ്രവാഹങ്ങൾ ഉള്ളത് കൊണ്ട് നേർ രേഖയിൽ നീന്തി കടക്കുക ഹൂപ്പറിന് അസാദ്ധ്യമാകും പകരം അധികം ദൂരം താണ്ടിയാണെങ്കിലും എൽ ആകൃതിയിൽ നീന്തി എത്തുകയാണ് ഹൂപ്പറിന്റെ പദ്ധതി. നീന്തലിനിടയിൽ ടൈഗർ ഷാർക്ക് അടക്കം ഏറ്റവും അപകടകാരികളായ സ്രാവുകളെ ഹൂപ്പറിന് അതിജീവിക്കണം.അതിനായി സ്രാവുകളുടെ സാന്നിദ്ധ്യം തിരിച്ചറിയുന്ന സെൻസറുകളും സ്രാവുകളെ പിന്തിരിപ്പിക്കുന്ന ഒരു തരം ദ്രാവകം അടങ്ങിയ സ്‌പ്രേയും ഹൂപ്പർ കൂടെ കരുതും.
പത്ത് മണിക്കൂർ മാത്രമാകും ഒരു ദിവസം നീന്തുക. ബാക്കി സമയം ഒപ്പം വരുന്ന ബോട്ടിലാകും ഹൂപ്പർ ചിലവഴിക്കുക.കടൽജീവികളെ പിന്തിരിപ്പിക്കുന്ന തരംഗം പുറപ്പെടുവിക്കുന്ന ഉപകരണവും ബോട്ടിൽ ഘടിപ്പിച്ചിട്ടുണ്ട്. 120 ദിവസമാണ് ബെൻ ഹൂപ്പർ തനിക്ക് നൽകിയിരിക്കുന്ന സമയം. തടസ്സങ്ങൾ വന്നാൽ ഏറിയാൽ 150 ദിവസം അതിനുള്ളിൽ താൻ ലക്ഷ്യം നേടുമെന്ന് ഈ 39കാരൻ അവകാശപ്പെടുന്നു ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സ് പ്രതിനിധകളും ഹൂപ്പറിനെ നിരീക്ഷിക്കും.ആദ്യ ദൗത്യം പരാജയപ്പെട്ടാൽ വീണ്ടും പരിശ്രമം ഉണ്ടാകും .നിശ്ചയദാർഢ്യത്തോടെ ഹൂപ്പർ പറയുന്നു.
>
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!