
ടീം ഇന്ത്യക്ക് ഈ വര്‍ഷം ഇനി ഏറെയും കളിക്കാനുള്ളത് ടെസ്റ്റ് മത്സരങ്ങളാണ്. ഏകദിന നായകന്‍ ധോണിക്ക് ഇന്ത്യന്‍ കുപ്പായത്തില്‍ ഈ വര്‍ഷം ഇനി 5 മത്സരങ്ങള്മാത്രമാണ് ഉള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര കഴിഞ്ഞതോടെ ടീം ഇന്ത്യക്ക് ഇനിയങ്ങോട്ട് ടെസ്റ്റ് മത്സരങ്ങളുടെ കാലമാണ്. ഈ മാസം 22ന് ന്യുസീലന്‍ഡിനെതിരെ തുടങ്ങുന്ന പരമ്പര മുതല്‍ സീസണില്‍ കളിക്കേണ്ടത് 13 ടെസ്റ്റ് മത്സരങ്ങള്‍. 2014ല്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ച എം എസ് ധോണി ഈ പരമ്പരകളിലുമുണ്ടാകില്ല.
ധോണിയെ ഈ വര്‍ഷം ഇന്ത്യന്‍ കുപ്പായത്തില്‍ കാണാനാവുക ന്യുസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ മാത്രം. ഒക്ടോബര്‍
16ന് തുടങ്ങുന്ന പരമ്പരയില്‍ അഞ്ചു ഏകദിനങ്ങളാണ് ഉള്ളത്. നാലാം ഏകദിനത്തിന്റെ വേദി ധോണിയുടെ ജന്മനാടായ റാഞ്ചിയും. ഈ വര്‍ഷം എട്ടു ഏകദിനത്തിലും 19 ട്വന്റി 20യിലും ധോണി കളിച്ചിരുന്നു.
അമേരിക്കയിലെ ആദ്യ ട്വന്റി 20യില്‍ വെസ്റ്റിന്‍ഡീസിനെതിരായ മല്‍സരത്തില്‍ അവസാന പന്തില്‍ ധോണി പുറത്തായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. പരമ്പരയില്‍ ഇന്ത്യ 2-0ന് തോറ്റിരുന്നു. രണ്ടാം മല്‍സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. കരിയറിലെ സുവര്‍ണകാലം പിന്നിട്ടെങ്കിലും രണ്ടു വര്‍ഷം കൂടെയെങ്കിലും രാജ്യാന്തര ക്രിക്കറ്റില്‍ തുടരാമെന്നാണ് 35കാരനായ ഇന്ത്യന്‍ നായകന്റെ പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!