പി വി സിന്ധുവിന് സിആര്‍പിഎഫ് കമാണ്ടന്റ് പദവി

By Web DeskFirst Published Aug 30, 2016, 7:22 AM IST
Highlights

ഇതോടൊപ്പം സിന്ധുവിനെ സി ആര്‍ പി എഫിന്റെ ബ്രാന്‍ഡ് അംബാസഡറായും നിയമിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അവശ്യമായ അനുമതികളെല്ലാം നേടിയ ശേഷമായിരുന്നു സി ആര്‍ പി എഫിന്റെ പ്രഖ്യാപനം. സിന്ധുവിന്റെ സമ്മതവും സി ആര്‍ പി എഫ് നേടിയിരുന്നു. ഖേല്‍ രത്‌ന പുരസ്‌കാരം കിട്ടിയതിന് തൊട്ടുപിന്നാലെയാണ് സിന്ധുവിന് സി ആര്‍ പി എഫിന്റെ അംഗീകാരം. നേരത്തേ, ബി എസ് എഫ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചിരുന്നു.

റിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ പ്രകടനം പൊതുവെ നിരാശാജനകമായി മാറിയപ്പോഴാണ് പി വി സിന്ധുവും സാക്ഷി മാലിക്കും മെഡലുമായി മാനം കാത്തത്. ബാഡ്‌മിന്റണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ കരോലിന മാരിനെതിരെ ഒളിംപിക്‌സ് ഫൈനലില്‍ പി വി സിന്ധു പൊരുതിയാണ് കീഴടങ്ങിയത്. ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമാണ് സിന്ധു വെള്ളി മെഡല്‍ നേട്ടത്തിലേക്ക് എത്തിയത്.

click me!