ടിം പെയ്‌നെയും ഷോണ് മാര്‍ഷും തിരിച്ചെത്തി; ആഷസിനുള്ള ഓസീസ് ടീമായി

By Web DeskFirst Published Nov 17, 2017, 10:29 AM IST
Highlights

ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങള്‍ക്കുള്ള ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ടിം പെയ്നെ, ഷോണ്‍ മാര്‍ഷ് എന്നിവര്‍ തിരിച്ചെത്തി. മാത്യൂ വാഡെ, മാറ്റ് റെന്‍ഷാ, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെ ഒഴിവാക്കിയാണ് 13 അംഗ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഏഴു വര്‍ഷത്തിനുശേഷം ടിം പെയ്നെ ഓസീസ് ടെസ്റ്റ് ടീമിലേക്ക് മടങ്ങി എത്തുന്ന എന്നതാണ് പ്രധാന സവിശേഷത. ഓപ്പണര്‍ ബന്‍ക്രോഫ്‌റ്റ്, സ്വിങ് ബൗളര്‍ ചാഡ് സെയേഴ്‌സ് എന്നിവരും ടീമിലുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ബന്‍ക്രോഫ്‌റ്റ്, സെയേഴ്സ് എന്നിവര്‍ക്ക് ടീമിലിടം നേടിക്കൊടുത്തത്.

ടീം- സ്റ്റീവന്‍ സ്‌മിത്ത്(ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍(വൈസ് ക്യാപ്റ്റന്‍), കാമറോണ്‍ ബന്‍ക്രോഫ്റ്റ്, ഉസ്‌മാന്‍ ക്വാവജ, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, ഷോണ്‍ മാര്‍ഷ്, ടിം പെയ്നെ(വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കുമ്മിന്‍സ്, നഥാന്‍ ലിയോണ്‍, ജോഷ് ഹാസ്‌ല്‍വുഡ്, ജാക്ക്സണ്‍ ബേഡ്, ചാഡ് സെയേഴ്‌സ്

click me!