ബിസിസിഐ 70 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്

By Web DeskFirst Published Oct 1, 2017, 11:36 AM IST
Highlights

ഇസ്ലാമാബാദ്: ക്രിക്കറ്റ് പരമ്പര ഉപേക്ഷിച്ചതിന്റെ നഷ്‌ടപരിഹാരമായി ബി.സി.സി.ഐ 70 ദശലക്ഷം ഡോളര്‍ നല്‍കണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഐ.സി.സിയുടെ തര്‍ക്കപരിഹാര സമിതിയെ സമീപിക്കുമെന്ന് പി.സി.ബി അധ്യക്ഷന്‍ നജാം സേഥി പറഞ്ഞു. 

ആറ് പരമ്പരകള്‍ കളിക്കാന്‍ തയ്യാറാണെന്ന് 2014ല്‍ കരാര്‍ ഒപ്പിട്ട ശേഷം ബി.സി.സി.ഐ ഇതില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറുകയായിരുന്നു. നിഷ്പക്ഷ വേദിയില്‍ മത്സരം നടത്താമെന്ന വാഗ്ദാനം പോലും ബി.സി.സി.ഐ അംഗീകരിച്ചില്ലെന്നും സേഥി കുറ്റപ്പെടുത്തി. ഇംഗ്ലണ്ടിലെ നിയമ വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് നഷ്‌ടപരിഹാരത്തുക നിശ്ചയിച്ചതെന്നും സേഥി വെളിപ്പെടുത്തി. ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി പരമ്പര വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
 

Latest Videos

click me!