ദുബായ് ടെസ്റ്റ്: ഓസ്‌ട്രേലിയക്കെതിരേ പാക്കിസ്ഥാന് മികച്ച തുടക്കം

Published : Oct 07, 2018, 10:35 PM IST
ദുബായ് ടെസ്റ്റ്: ഓസ്‌ട്രേലിയക്കെതിരേ പാക്കിസ്ഥാന് മികച്ച തുടക്കം

Synopsis

ഓസ്‌ട്രേലിയക്കെതിരേ ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാന് മികച്ച തുടക്കം. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ പാക്കിസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തിട്ടുണ്ട്. മുഹമ്മദ് ഹഫീസിന്റെ സെഞ്ചുറിയാണ് പാക്കിസ്ഥാന് മികച്ച തുടക്കം നല്‍കിയത്. 

ദുബായ്: ഓസ്‌ട്രേലിയക്കെതിരേ ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാന് മികച്ച തുടക്കം. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ പാക്കിസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തിട്ടുണ്ട്. മുഹമ്മദ് ഹഫീസിന്റെ സെഞ്ചുറിയാണ് പാക്കിസ്ഥാന് മികച്ച തുടക്കം നല്‍കിയത്. 

ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാന് ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹഖ് (76), ഹഫീസ് (126) എന്നിവര്‍ മികച്ച തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ ഇവര്‍ 205 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 15 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ഹഫീസിന്റെ ഇന്നിങ്‌സ്. ഇമാം ഏഴ് ഫോറും രണ്ട് സിക്‌സും നേടി. ഇമാമിനെ ലിയോണ്‍ മടക്കി. പിന്നാലെ എത്തിയ അസര്‍ അലി (18) അധികം നേരം പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. ജോന്‍ ഹോളണ്ട് പുറത്താക്കി. ഹഫീസ്  പീറ്റര്‍ സിഡിലിന്റ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. 

ഹാരിസ് സൊഹൈല്‍ (15), മുഹമ്മദ് അബാസ് എന്നിവരാണ് ക്രീസില്‍. സിഡില്‍, ലിയോണ്‍, ഹോളണ്ട് എന്നിവര്‍ ഓസീസിനായി ഓരോ വിക്കറ്റ് നേടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അസാധാരണ നടപടിയുമായി ബിസിസിഐ, അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനല്‍ തോല്‍വിയില്‍ വിശദീകരണം തേടും
പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം