ഏഷ്യാ കപ്പ്: സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരേ പാക്കിസ്ഥാന് ബാറ്റിങ് തകര്‍ച്ച

Published : Sep 23, 2018, 06:30 PM ISTUpdated : Sep 23, 2018, 06:38 PM IST
ഏഷ്യാ കപ്പ്: സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരേ പാക്കിസ്ഥാന് ബാറ്റിങ് തകര്‍ച്ച

Synopsis

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരേ പാക്കിസ്ഥാന് ബാറ്റിങ് തകര്‍ച്ച.  20 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ പാക്കിസ്ഥാന് മൂന്നിന് 71 എന്ന നിലയിലാണ്. സര്‍ഫറാസ് അഹമ്മദ്, ഷൊയ്ബ് മാലിക്ക് എന്നിവരാണ് ക്രീസില്‍. സ്പിന്നര്‍മാരായ യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.  

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരേ പാക്കിസ്ഥാന് ബാറ്റിങ് തകര്‍ച്ച.  20 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ പാക്കിസ്ഥാന് മൂന്നിന് 71 എന്ന നിലയിലാണ്. സര്‍ഫറാസ് അഹമ്മദ്, ഷൊയ്ബ് മാലിക്ക് എന്നിവരാണ് ക്രീസില്‍. സ്പിന്നര്‍മാരായ യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

എട്ടാം ഓവറിന്റെ അവസാന പന്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് ലഭിച്ചു. 10 റണ്‍സ് മാത്രമെടുത്ത ഇമാം ഉല്‍ ഹഖ് ചാഹലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അധികം വൈകാതെ സഹഓപ്പണര്‍ ഫഖര്‍ സമാനും കൂടാരം കയറി. 31 റണ്‍സായിരുന്നു സമാന്റെ സമ്പാദ്യം. കുല്‍ദീപിനെ സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ താരം വിക്കറ്റില്‍ മുന്നില്‍ കുടുങ്ങുകയായിരുന്നു. 

മൂന്നാമനായി ഇറങ്ങിയ ബാബര്‍ അസം റണ്ണൗട്ടായി. ഒമ്പത് റണ്‍സ് മാത്രമാണ് അസം നേടിയത്. സര്‍ഫറാസ് അഹമ്മദ് പന്ത് പോയിന്റിലേക്ക് തട്ടിയിട്ട് സിംഗിളിന് ശ്രമിച്ചെങ്കിലും ചാഹല്‍ പന്തെടുന്ന് നോണ്‍സ്‌ട്രൈക്ക് എന്‍ഡിലേക്ക് എറിഞ്ഞു. രവീന്ദ്ര ജഡേജ് ബെയ്ല്‍സ് തട്ടിയിടുമ്പോള്‍ അസം ക്രീസിന് പുറത്തായിരുന്നു.

നേരത്തെ, ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരേ കളിച്ച ആതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. പാക്കിസ്ഥാന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുഹമ്മദ് ആമിറും ഷദാബ് ഖാനും ടീമില്‍ തിരിച്ചെത്തി. ഹാരിസ് സൊഹൈല്‍, ഉസ്മാന്‍ ഖാന്‍ എന്നിവര്‍ പുറത്തിരിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍