ടി20യിലും രക്ഷയില്ല; ദ. ആഫ്രിക്കയ്‌ക്കെതിരെ പാക്കിസ്ഥാന് തോല്‍വിയോടെ തുടക്കം

Published : Feb 02, 2019, 09:07 AM ISTUpdated : Feb 02, 2019, 09:10 AM IST
ടി20യിലും രക്ഷയില്ല; ദ. ആഫ്രിക്കയ്‌ക്കെതിരെ പാക്കിസ്ഥാന് തോല്‍വിയോടെ തുടക്കം

Synopsis

പാക്കിസ്ഥാനെതിരെ ആദ്യ ട്വന്റി20യില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. കേപ്ടൗണില്‍ നടന്ന ആദ്യ ട്വന്റി20യില്‍ ആറ് റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു.

കേപ്ടൗണ്‍: പാക്കിസ്ഥാനെതിരെ ആദ്യ ട്വന്റി20യില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. കേപ്ടൗണില്‍ നടന്ന ആദ്യ ട്വന്റി20യില്‍ ആറ് റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

റീസ ഹെന്‍ഡ്രിക്‌സ് (74), ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് (78) എന്നിവരുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 41 പന്തില്‍ രണ്ട് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു  ഹെന്‍ഡ്രിക്‌സിന്റെ ഇന്നിങ്‌സ്. 45 പന്ത് നേരിട്ട ഡു പ്ലെസിസ് ആറ് നാല് സിക്‌സും ആറ് ഫോറും പായിച്ചു. പാക്കിസ്ഥാന് വേണ്ടി ഉസ്മാന്‍ ഷിന്‍വാരി മൂന്ന് വിക്കറ്റ് നേടി. 

മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന്റെ പോരാട്ടം ഒമ്പതിന് 186ല്‍ അവസാനിച്ചു. ഷൊയ്ബ് മാലിക് (49), ഹുസൈന്‍ താലത് (40), ബാബര്‍ അസം (38) എന്നിവരൊഴികെ മറ്റാര്‍ക്കും വിജയത്തിനാവാശ്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഹെന്‍ഡ്രിക്‌സ്, ക്രിസ് മോറിസ്, തബ്രൈസ് ഷംസി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ആറ് വിക്കറ്റുകളില്‍ പങ്കാളിയായ ഡേവിഡ് മില്ലറാണ് മാന്‍ ഓഫ് ദ മാച്ച്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തകര്‍ത്തടിച്ച് പാകിസ്ഥാന്‍, അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടപ്പോരില്‍ ഇന്ത്യക്കെതിരെ മികച്ച തുടക്കം
കോമ്പിനേഷനാണ് മെയിൻ, ഗില്ലിനെ വെറുതെ തട്ടിയതല്ല; ലോകകപ്പ് ടീം തിരഞ്ഞെടുപ്പിലെ ബ്രില്യൻസ്