
ദുബായ്: ബൗണ്ടറിയടിക്കാതെതന്നെ ഒരു പന്തില്‍ അഞ്ച് റണ്‍സ് ഓടിയെടുത്ത് പാക്കിസ്ഥാന്‍ താരങ്ങള്‍. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലാണ് രസകരമായ സംഭവം അരങ്ങേറിയത്. ഫഹീം അഹമ്മദും ആസിഫ് അലിയുമാണ് ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ അഞ്ച് റണ്‍സ് ഓടിയെടുത്തത്.
ബോള്‍ട്ടിന്റെ പന്ത് ഫഹീം അഷ്റഫ് ഡീപ് സ്ക്വയര്‍ ലെഗ്ഗിലേക്ക് ഫ്ലിക്ക് ചെയ്തു. പന്ത് ബൗണ്ടറി കടക്കുന്നതിന് മുമ്പെ ഫീല്‍ഡര്‍ തടുത്തിട്ടു. ഇതിനിടെ ഇരുവരും ചേര്‍ന്ന് മൂന്ന് റണ്‍സ് ഓടിയെടുത്തിരുന്നു. എന്നാല്‍ ബൗണ്ടറിയില്‍ നിന്ന് ഫീല്‍ഡറുടെ ത്രോ കൈപ്പിടിയിലൊതുക്കിയ വിക്കറ്റ് കീപ്പര്‍ ടോം ലഥാം റണ്ണൗട്ടിനായി നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലേക്ക് എറിഞ്ഞു.
വിക്കറ്റില്‍ കൊള്ളാതെ ലോംഗ് ഓഫിലേക്ക് പോയ പന്തില്‍ ഇരുവരും ഒരു റണ്‍സ് കൂടി നേടി. എന്നാല്‍ ലോംഗ് ഓഫില്‍ നിന്ന് ഫീല്‍ഡര്‍ എറിഞ്ഞ ത്രോ കലക്ട് ചെയ്യാന്‍ ടോം ലഥാമിനായില്ല. കീപ്പറെയും കടന്ന് പിന്നിലോട്ട് പോയ പന്തില്‍ വീണ്ടും ഒരു റണ്‍സ് കൂടി നേടി പാക് ബാറ്റ്സ്മാന്‍മാര്‍ ഒരു പന്തില്‍ നേടിയത് അഞ്ച് റണ്‍സ്.
ന്യൂസിലന്‍ഡിനെതിരായ പരമ്പര വിജയം മോഹിച്ചാണ് പാക്കിസ്ഥാന്‍ ഇറങ്ങിയത്. എന്നാല്‍ മത്സരം മഴ ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിന് മുന്നില്‍ 280 റണ്‍സ് ലക്ഷ്യം മുന്നോട്ടുവച്ചു. എന്നാല്‍ കീവി ഇന്നിംഗ്സ് 6.5 ഓവറില്‍ 35/1ല്‍ നില്‍ക്കെ മഴയെത്തി. തുടര്‍ന്ന് മത്സരം പൂര്‍ണമായും ഉപേക്ഷിച്ചു. പരമ്പര 1-1 സമനിലയാവുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!