ഐസിസി ട്വന്റി-20 റാങ്കിംഗ്; ഇന്ത്യന്‍ ജയം പാക്കിസ്ഥാന് സമ്മാനിച്ചത് ഒന്നാം റാങ്ക്

By Web DeskFirst Published Nov 8, 2017, 7:20 PM IST
Highlights

തിരുവനന്തപുരം: ന്യൂസിലന്‍ഡിനെ കീഴടക്കി ഇന്ത്യ ട്വന്റി-20 പരമ്പര 2-1ന് സ്വന്തമാക്കിയതോടെ ഐസിസി ട്വന്റി-20 റാങ്കിംഗില്‍ പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡ് ജയിച്ചിരുന്നെങ്കില്‍ പാക്കിസ്ഥാന് ഒന്നാം സ്ഥാനം നഷ്ടമാവുമായിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോഴാണ് ചരിത്രത്തിലാദ്യമായി പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനത്തെത്തിയത്.

ഏറ്റവും പുതിയ റാങ്കിംഗില്‍ 124 പോയന്റുമായി പാക്കിസ്ഥാന്‍ ഒന്നാമതും 120 പോയന്റുള്ള ന്യൂസിലന്‍ഡ് രണ്ടാമതുമാണ്. പരമ്പര നേടിയെങ്കിലും 119 പോയന്റുള്ള ഇന്ത്യ അഞ്ചാം സ്ഥാനത്തു തന്നെയാണ്. 120 പോയന്റുള്ള വെസ്റ്റ് ഇന്‍ഡീസ് മൂന്നാമതും 119 പോയന്റുള്ള ഇംഗ്ലണ്ട് നാലാമതുമാണ്.

ബാറ്റിംഗ് റാങ്കിംഗില്‍ 824 പോയന്റുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യ ഇരുപതില്‍ കോലിയല്ലാതെ മറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ആരുമില്ല. ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ജസ്പ്രീത് ബൂമ്രയാണ് ഒന്നാം സ്ഥാനത്ത്. ആദ്യ ഇരുപതില്‍ ബൂമ്രയല്ലാതെ മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍ ആരുമില്ല.

 

click me!