പരമ്പരയിലെ ആദ്യ രണ്ട് ടി20 മത്സരങ്ങൾക്കും ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവൽ ആണ് വേദിയാവുന്നത്. ശനിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം.
ക്രൈസ്റ്റ്ചര്‍ച്ച്: ടി20 ലോകകപ്പ് ഫൈനലിന് ശേഷം ഇന്ത്യയും ന്യൂസിലൻഡും വീണ്ടും നേര്‍ക്കുനേര്‍ വരുന്ന ടി20 പരമ്പരക്ക് നാളെ ക്രൈസ്റ്റ്ചര്‍ച്ചില്‍ തുടക്കമാവും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ലോകകപ്പിനുശേഷം ഇന്ത്യയുടെ ക്യാപ്റ്റനായി ശ്രേയസ് അയ്യർ എത്തിയപ്പോള്‍ മിച്ചല്‍ സാന്റനര്‍ തന്നെയാണ് ന്യൂസിലന്‍ഡിനെ നയിക്കുന്നത്. ഐസിസി ടി20 ടീം റാങ്കിംഗിൽ ഇന്ത്യ രണ്ടാമതും ന്യൂസിലൻഡ് നാലാം സ്ഥാനത്തുമാണ്.
ഇരുടീമുകളും ഇതുവരെ 31 ടി20 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 17 എണ്ണത്തിൽ ഇന്ത്യയും 11 എണ്ണത്തിൽ ന്യൂസിലൻഡും വിജയിച്ചു. 3 മത്സരങ്ങൾ ടൈയിൽ അവസാനിച്ചു. പരമ്പരയിലെ ആദ്യ രണ്ട് ടി20 മത്സരങ്ങൾക്കും ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവൽ ആണ് വേദിയാവുന്നത്. ശനിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം. തുടർന്ന് മൂന്നാം മത്സരം വെല്ലിംഗ്ടണിലെ എൻആർവൈ സ്റ്റേഡിയത്തിലും (ഒക്ടോബർ 27), നാലാം മത്സരം ഓക്ക്ലൻഡിലെ ഈഡൻ പാർക്കിലും (ഒക്ടോബർ 30), അവസാന പോരാട്ടം ഹാമിൽട്ടണിലെ സെഡൺ പാർക്കിലും (നവംബർ 1) നടക്കും. ടി20 പരമ്പരയ്ക്ക് ശേഷം 5 ഏകദിനങ്ങളും 2 ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്ന പരമ്പരയും ഇന്ത്യ ന്യൂസിലൻഡിൽ കളിക്കും. ന്യൂസിലൻഡിലെ പ്രാദേശിക സമയം രാത്രി 8:00 മണിക്കാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുന്നത്.
ഇന്ത്യൻ സമയം, കാണാനുള്ള വഴികള്‍
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30നാണ് ആദ്യ രണ്ട് ടി20 മത്സരങ്ങളും തുടങ്ങുക. ഇന്ത്യയിലെ ആരാധകർക്ക് സോണി സ്പോർട്സ് നെറ്റ്വർക്കിലൂടെ മത്സരങ്ങൾ തത്സമയം കാണാം. സോണി ലിവ് ആപ്പിലും വെബ്സൈറ്റിലും ലൈവ് സ്ട്രീമിംഗ് ലഭ്യമായിരിക്കും.. കൂടാതെ സോണി സ്പോർട്സ് 3-ൽ ഹിന്ദിയിലും, സോണി സ്പോർട്സ് 4-ൽ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മത്സരങ്ങൾ ആസ്വദിക്കാം.
ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, തിലക് വർമ്മ (ഉപനായകൻ), അക്സർ പട്ടേൽ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, നമാൻ ധീർ, പ്രിൻസ് യാദവ്, മയാങ്ക് യാദവ്, അർഷ്ദീപ് സിംഗ്, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.
ന്യൂസിലൻഡ് ടീം: മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ഫിൻ അലൻ, മൈക്കൾ ബ്രേസ്വെൽ, ജോഷ് ക്ലാർക്ക്സൺ, ഡെവോൺ കോൺവേ, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൻ, മാറ്റ് ഹെൻറി, ബെവോൺ ജേക്കബ്സ്, കാൈൽ ജാമിസൺ, ആദം മിൽനെ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ടിം സീഫെർട്ട്, നാഥൻ സ്മിത്ത്, ബ്ലെയർ ടിക്ക്നർ.
