വീരോചിതം; പാക് സ്പിന്‍ ആക്രമണത്തിന് മുന്നില്‍ "സമനില' തെറ്റാതെ ഓസീസ്

By Web TeamFirst Published Oct 11, 2018, 7:12 PM IST
Highlights

പാക്കിസ്ഥാന്റെ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ സമനലിതെറ്റാതെ പിടിച്ചുനിന്ന ഓസ്ട്രേലിയക്ക് ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ വിരോചിച സമനില.ഉസ്മാന്‍ ഖവാജയുടെ സെഞ്ചുറിയുടെയും ട്രാവിസ് ഹെഡ്, ടിം പെയ്ന്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും മികവിലാണ് ഓസീസ് സമനില പിടിച്ചത്. സ്കോര്‍ പാക്കിസ്ഥാന്‍ 482 & 181/6 ഡിക്ലയേര്‍ഡ്, ഓസ്ട്രേലിയ 202 & 362/8

ദുബായ്: പാക്കിസ്ഥാന്റെ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ സമനലിതെറ്റാതെ പിടിച്ചുനിന്ന ഓസ്ട്രേലിയക്ക് ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ വിരോചിച സമനില.ഉസ്മാന്‍ ഖവാജയുടെ സെഞ്ചുറിയുടെയും ട്രാവിസ് ഹെഡ്, ടിം പെയ്ന്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും മികവിലാണ് ഓസീസ് സമനില പിടിച്ചത്. സ്കോര്‍ പാക്കിസ്ഥാന്‍ 482 & 181/6 ഡിക്ലയേര്‍ഡ്, ഓസ്ട്രേലിയ 202 & 362/8

462 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസീസ് അസാമാന്യ പോരാട്ടവീര്യമാണ് അവസാന രണ്ട് ദിനങ്ങളില്‍ പുറത്തെടുത്തത്. അവസാന ദിവസം 136/3 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഓസീസ് ഖവാജയുടെയും ട്രാവിസ് ഹെഡ്ഡിന്റെയും ബാറ്റിംഗ് മികവിലാണ് പാക്കിസ്ഥാന് വിജയം നിഷേധിച്ചത്.

141 റണ്‍സെടുത്ത ഖവാജ അവസാന ദിവസം അവസാന സെഷനില്‍ പുറത്തായെങ്കിലും ടിം പെയ്ന്‍(61 നോട്ടൗട്ട്) ചെറുത്തുനിന്നതോടെ വിജയം പാക്കിസ്ഥാനില്‍ നിന്നകന്നു. വാലറ്റക്കാരനായ നഥാന്‍ ലിയോണ്‍ 34 പന്തുകള്‍ നേരിട്ട് അഞ്ച് റണ്‍സെടുത്ത് പെയ്നിനെ മികച്ച പിന്തുണ നല്‍കി. രണ്ട് വിക്കറ്റ് കൂടി നേടിയാല്‍ പാക്കിസ്ഥാന് വിജയിക്കാമെന്നിരിക്കെ ഇരുവരും ചേര്‍ന്ന് 13 ഓവറോളം ചെറുത്തുനിന്നു.

നേരത്തെ ഖവാജക്കൊപ്പെ 72 റണ്‍സെടുത്ത ഹെഡ് ഓസീസിന് സമനില പ്രതീക്ഷ നല്‍കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കി.
ആദ്യ ഇന്നിംഗ്സില്‍ ആറു വിക്കറ്റെടുത്ത പാക് ഓഫ് സ്പിന്നര്‍ ബിലാല്‍ ആസിഫിന് രണ്ടാം ഇന്നിംഗ്സില്‍ 37 ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. നാലു വിക്കറ്റെടുത്ത യാസിര്‍ ഷായും മൂന്ന് വിക്കറ്റെടുത്ത മൊഹമ്മദ് അബ്ബാസുമാണ് പാക് ബൗളിംഗില്‍ തിളങ്ങിയത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് 16ന് അബുദാബിയില്‍ നടക്കും.

click me!