പാക് പേസ് ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ് ഓസീസ്

By Web TeamFirst Published Oct 17, 2018, 3:44 PM IST
Highlights

പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 282 ന് മറുപടിയായി രണ്ടാം ദിനം 20/2 എന്ന സ്കോറില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ 145 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത പേസ് ബൗളര്‍ മുഹമ്മഹ് അബ്ബാസും മൂന്ന് വിക്കറ്റെടുത്ത ബിലാല്‍ ആസിഫുമാണ് ഓസീസിനെ എറിഞ്ഞിട്ടത്. 137 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ്  ലീഡേ നേടിയ പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങി.

അബുദാബി: പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 282 ന് മറുപടിയായി രണ്ടാം ദിനം 20/2 എന്ന സ്കോറില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ 145 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത പേസ് ബൗളര്‍ മുഹമ്മഹ് അബ്ബാസും മൂന്ന് വിക്കറ്റെടുത്ത ബിലാല്‍ ആസിഫുമാണ് ഓസീസിനെ എറിഞ്ഞിട്ടത്. 137 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ്  ലീഡേ നേടിയ പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങി.

20/2 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസീസിന് സ്‌കോര്‍ ബോര്‍ഡില്‍ 36 റണ്‍സെത്തിയപ്പോള്‍ തങ്ങളുടെ മൂന്നാം വിക്കറ്റ് നഷ്ടമായി. മൂന്ന് റണ്‍സെടുത്ത ഷോണ്‍ മാര്‍ഷാണ് പുറത്തായത്. പിന്നാലെ സ്‌കോര്‍ 56 ലെത്തിയപ്പോള്‍ ട്രാവിസ് ഹെഡിനേയും, 75 ലെത്തിയപ്പോള്‍ മിച്ചല്‍ മാര്‍ഷിനേയും, 85 ലെത്തിയപ്പോള്‍ ആരോണ്‍ ഫിഞ്ചിനേയും അവര്‍ക്ക് നഷ്ടമായി. ഉച്ചഭക്ഷണത്തിന് തൊട്ടുമുന്‍പ് 3 റണ്‍സെടുത്ത നായകന്‍ ടിം പെയിനെ ബിലാല്‍ ആസിഫ് കൂടി പുറത്താക്കിയതോടെ ഓസ്‌ട്രേലിയ വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

വാലറ്റത്ത് 34 റണ്‍സടിച്ച  മിച്ചല്‍ സ്റ്റാര്‍ക്കാണ്  ഓസീസ് സ്കോറിന് അല്‍പമെങ്കിലും മാന്യത നല്‍കിയത്.  ആരോണ്‍ ഫിഞ്ച്(39), ട്രാവിസ് ഹെഡ്(14), മിച്ചല്‍ മാര്‍ഷ്(13), ലാബുഷാഗ്നെ(25), സ്റ്റാര്‍ക്ക്(34) എന്നിവര്‍ മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്നത്.

click me!