'യാസിര്‍ ഷാ ഷോ': 41 റണ്‍സിന് എട്ട് വിക്കറ്റ്; ന്യൂസീലന്‍ഡ് 90 റണ്‍സില്‍ പുറത്ത്!

Published : Nov 26, 2018, 05:14 PM ISTUpdated : Nov 26, 2018, 05:22 PM IST
'യാസിര്‍ ഷാ ഷോ': 41 റണ്‍സിന് എട്ട് വിക്കറ്റ്; ന്യൂസീലന്‍ഡ് 90 റണ്‍സില്‍ പുറത്ത്!

Synopsis

യാസിര്‍ ഷാ എട്ട് വിക്കറ്റുമായി മായാജാലം കാട്ടിയപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ന്യൂസീലന്‍ഡ് ഒന്നാം ഇന്നിംഗ്സില്‍ 90 റണ്‍സില്‍ പുറത്ത്. പാക്കിസ്ഥാന്‍റെ 418 റണ്‍സ് പിന്തുടര്‍ന്ന ന്യൂസീലന്‍ഡ് വെറും 35.3 ഓവറില്‍ പുറത്താവുകയായിരുന്നു...

ദുബായ്: പാക്കിസ്ഥാന്‍ സ്‌പിന്നര്‍ യാസിര്‍ ഷാ എട്ട് വിക്കറ്റുമായി മായാജാലം കാട്ടിയപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ന്യൂസീലന്‍ഡ് ഒന്നാം ഇന്നിംഗ്സില്‍ 90 റണ്‍സില്‍ പുറത്ത്. പാക്കിസ്ഥാന്‍റെ 418 റണ്‍സ് പിന്തുടര്‍ന്ന ന്യൂസീലന്‍ഡ് വെറും 35.3 ഓവറില്‍ പുറത്താവുകയായിരുന്നു. 12.3 ഓവറില്‍ 41 റണ്‍സ് വഴങ്ങിയാണ് ഷാ എട്ട് വിക്കറ്റ് കൊയ്‌ത്ത്.

ആറ് ന്യൂസീലന്‍ഡ് ബാറ്റ്സ്‌മാന്‍മാര്‍ പൂജ്യത്തിന് പുറത്തായി. ജീത്ത് റാവല്‍(31), ടോം ലതാം(22), റോസ് ടെയ്‌ലര്‍(0), ഹെന്‍‌റി നിക്കോളാസ്(0), ഇഷ് സോധി(0), നീല്‍ വാഗ്‌നര്‍(0), അജാസ് പട്ടേല്‍(40, ട്രെന്‍റ് ബോള്‍ട്ട്(0) എന്നിവരാണ് ഷായുടെ സ്‌പിന്‍ വലയത്തില്‍ കുടുങ്ങിയത്. ഗ്രാന്‍റ്ഹോമിനെ(0) ഹസന്‍ അലി എല്‍ബിയില്‍ കുടുക്കി. ഒരു റണ്ണെടുത്ത വാറ്റ്‌ലിംഗ് റണ്‍ഔട്ടായി. നായകന്‍ കെയ്‌ന്‍ വില്യംസ് 28 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സ് എടുക്കുകയായിരുന്നു. ഹാരിസ് സൊഹൈല്‍(147), ബാബര്‍ അസം(127) എന്നിവരുടെ സെഞ്ചുറിയാണ് പാക്കിസ്ഥാനെ മികച്ച സ്‌കോറിലെത്തിയത്. അഷര്‍ അലി 84 റണ്‍സെടുത്തു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് കൺകുളിർക്കെ കാണാം ലോക ജേതാക്കളുടെ പോരാട്ടവീര്യം! സ്മൃതി, ഹർമൻ, ജെമീമ, ഷെഫാലി അടക്കം എത്തും; ശ്രീലങ്കയുമായി കാര്യവട്ടത്ത് 3 മത്സരങ്ങൾ
അടി തുടങ്ങിയത് സ്മൃതി മന്ദാന, ശേഷം വെടിക്കെട്ട് ഷെഫാലിയുടെ വക, ഇന്ത്യക്ക് മുന്നിൽ നിലംതൊടാനാകാതെ ശ്രീലങ്ക; രണ്ടാം ടി20യിലും അനായാസ ജയം