പാണ്ഡ്യക്ക് പുറമെ ഷര്‍ദ്ദുല്‍ ഠാക്കൂറും അക്ഷര്‍ പട്ടേലും പുറത്ത്; ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍

By Web TeamFirst Published Sep 20, 2018, 3:05 PM IST
Highlights

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഹര്‍ദ്ദീക് പാണ്ഡ്യക്ക് പുറമെ രണ്ട് താരങ്ങള്‍ കൂടി പുറത്തായി. പേസ് ബൗളര്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ഇടംകൈയന്‍ സ്പിന്നര്‍ അഖ്ഷര്‍ പട്ടേല്‍ എന്നിവരെയാണ് പരിക്ക് മൂലം ഒഴിവാക്കിയത്. ഇവര്‍ക്ക് പകരക്കാരായി ദീപക് ചാഹര്‍, രവീന്ദ്ര ജഡേജ, സിദ്ദാര്‍ത്ഥ കൗള്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഹര്‍ദ്ദീക് പാണ്ഡ്യക്ക് പുറമെ രണ്ട് താരങ്ങള്‍ കൂടി പുറത്തായി. പേസ് ബൗളര്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ഇടംകൈയന്‍ സ്പിന്നര്‍ അഖ്ഷര്‍ പട്ടേല്‍ എന്നിവരെയാണ് പരിക്ക് മൂലം ഒഴിവാക്കിയത്. ഇവര്‍ക്ക് പകരക്കാരായി ദീപക് ചാഹര്‍, രവീന്ദ്ര ജഡേജ, സിദ്ദാര്‍ത്ഥ കൗള്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു.

പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ നടുവിന് പരിക്കേറ്റ ഹര്‍ദ്ദീക് പാണ്ഡ്യയെ സ്ട്രെച്ചറിലാണ് ഗ്രൗണ്ടിന് പുറത്ത് എത്തിച്ചത്. ബൗളിംഗ് റണ്ണെടുപ്പ് എടുക്കവെയാണ് പാണ്ഡ്യക്ക് പരിക്കേറ്റത്. ഗ്രൗണ്ടില്‍ വീണ പാണ്ഡ്യക്ക് അനങ്ങാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. ഹോങ്കോംഗിനെതിരായ മത്സരത്തിനിടെ ഷര്‍ദ്ദുല്‍ ഠാക്കൂറിന്റെ ഇടുപ്പിനാണ് പരിക്കേറ്റത്.

പാക്കിസ്ഥാനെതിരെ പകരക്കാരനായി ഫീല്‍ഡ് ചെയ്യുന്നതിനിടെ അക്ഷര്‍ പട്ടേലിന്റെ ഇടംകൈയിലെ ചീണ്ടുവിരലിനും പരിക്കേറ്റതായി ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്കാനിംഗില്‍ ചൂണ്ടുവിരലിന് നീര്‍ക്കെട്ടുള്ളതായി സ്ഥിരീകരിച്ചു. 2017 ജൂലൈയിലാണ് ജഡേജ അവസാനമായി ഏകദിന ടീമില്‍ കളിച്ചത്. വിജയ് ഹസാരെ ട്രോഫിയില്‍ ഇപ്പോള്‍ സൗരാഷ്ട്രക്കായി കളിക്കുകയാണ് ജഡേജ ഇപ്പോള്‍.

സ്പിന്നര്‍മാരെ സഹായിക്കുന്ന യുഎഇയിലെ പിച്ചുകളില്‍ ജഡേജക്ക് പകരം അക്ഷര്‍ പട്ടേലിനെ ടീമിലെടുത്തതിനെതിരെ നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമിലുണ്ടായിരുന്ന ജഡേജ അവസാന ടെസ്റ്റില്‍ മാത്രമാണഅ കളിച്ചത്. ആ ടെസ്റ്റില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും മികച്ച ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുക്കാനും ജഡേജക്കായി. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയില്‍ ദീപക് ചാഹര്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.

click me!