
തേഞ്ഞിപ്പാലം: ഇനി കായികമത്സരങ്ങളിലേക്ക് ഇല്ലെന്ന് പറളി സ്കൂളിലെ പരിശീലകൻ മനോജ്. സംസ്ഥാന കായികോത്സവത്തിൽ ഉത്തേജക മരുന്ന് ഉപയോഗം വ്യാപകമാണെന്നും മനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്തുകൊണ്ടാണ് അഞ്ചു കിലോ മീറ്റര്‍ നടന്നിട്ടും കുട്ടികള്‍ കിതയ്ക്കാത്തതെന്നും മനോജ് മാഷ് ചോദിച്ചു. കായികമേളകളിലെ ഉത്തേജക മരുന്ന് ഉപയോഗം സംബന്ധിച്ച് വിശദമായ പരിശോധനവേണമെന്നും മനോജ് വ്യക്തമാക്കി.
കഴിഞ്ഞ കായികമേളകളില്‍ സ്വര്‍ണവേട്ട നടത്തിയ പറളി സ്കൂള്‍ ഇത്തവണത്തെ കായികമേളയില്‍ രണ്ട് ദിവസം പിന്നിട്ടപ്പോള്‍ ഏറെ പുറകിലാണ്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് മനോജ് മറ്റ് സ്കൂളുകളിലെ കുട്ടികളുടെ പ്രകടനങ്ങളെക്കുറിച്ച് സംശയമുയര്‍ത്തിയത്. പലരും ലോക റെക്കോര്‍ഡിനടുത്ത പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നും പറളിയ്ക്കും വേണമെങ്കില്‍ അത്തരം രീതികളിലേക്ക് പോകാമെങ്കിലും അതിന് താല്‍പര്യമില്ലാത്തതിനാല്‍ കായികമേളയോട് തന്നെ വിടപറയാന്‍ ആഗ്രഹിക്കുകയാണെന്നും മനോജ് പറഞ്ഞു.
കായികോത്സവ വേദിയിലേക്ക് ഇത് വരെ നാഡ സംഘം പരിശോധനക്കായി എത്തിയിട്ടില്ല. എപ്പോൾ അവർ എത്തുമെന്ന കാര്യത്തിൽ ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും മുഖ്യസംഘാടകനായ ഡെപ്യൂട്ടി ഡയറക്ടർ ഡോ ചാക്കോ ജോസഫ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!