വിരമിക്കാനൊരുങ്ങി  ആഴ്‌സനല്‍ ഗോള്‍ കീപ്പര്‍ പീറ്റര്‍ ചെക്ക്

By Web TeamFirst Published Jan 16, 2019, 10:39 PM IST
Highlights

ഈ സീസണിന് ഒടുവില്‍ വിരമിക്കുമെന്ന് ആഴ്‌സനല്‍ ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്ക്. 36ാം  വയസിലാണ് താരം വിരമിക്കാനൊരുങ്ങുന്നത്. 15 വര്‍ഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ച തനിക്ക്, എല്ലാ പ്രധാന കിരീടവും നേടാനായെന്ന് ചെക് പറഞ്ഞു.

ലണ്ടന്‍: ഈ സീസണിന് ഒടുവില്‍ വിരമിക്കുമെന്ന് ആഴ്‌സനല്‍ ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്ക്. 36ാം  വയസിലാണ് താരം വിരമിക്കാനൊരുങ്ങുന്നത്. 15 വര്‍ഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ച തനിക്ക്, എല്ലാ പ്രധാന കിരീടവും നേടാനായെന്ന് ചെക് പറഞ്ഞു. ചെക്ക് റിപ്പബ്ലിക്ക് താരമായ ചെക് 2004ല്‍ ചെല്‍സിയിലൂടെയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെത്തിയത്. 

2015ല്‍ ആഴ്‌സനലില്‍ ചേര്‍ന്നു. നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങളും, അഞ്ച് എഫ് എ കപ്പ് ജയവും, ഒരു ചാംപ്യന്‍സ് ലീഗ് നേട്ടവും അടക്കം ആകെ 14 പ്രധാന കിരീടങ്ങള്‍ സ്വന്തമാക്കി. ചെല്‍സിക്കായി 333 മത്സരങ്ങളും ആഴ്‌സനലിനായി 110ഉം മത്സരങ്ങള്‍ കളിച്ചു. 

200ലധികം മത്സരങ്ങളില്‍ ഗോള്‍വഴങ്ങാത്ത ഏക ഗോള്‍കീപ്പറും ചെക് തന്നെ. 124 മത്സരങ്ങളില്‍ ചെക് ഗോള്‍വല കാത്ത ചെക് രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവുമാണ്. ചെക്കിന് നന്ദി പറയുന്നതായി ആഴ്‌സനല്‍ പ്രതികരിച്ചു.

click me!