
അന്ന് തടി തപ്പിയ മോര്‍ഗന്‍ ഇതാ വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വീരേന്ദര്‍ സേവാഗിന്റെ ട്വീറ്റിലെ ഗ്രാമര്‍ കറക്ട് ചെയ്താണ് പിയേഴ്‌സ് മോര്‍ഗന്‍ വീണ്ടും പണി വാങ്ങിച്ചത്. കബഡിയില്‍ ഇംഗ്ലണ്ട് തോറ്റ കാര്യം ഷെയര്‍ ചെയ്ത സേവാഗ് എഴുതിയത് LOOSE എന്ന്. എന്നാല്‍ ഇത് തെറ്റാണെന്നും എഴുതേണ്ടിയിരുന്നത് lose എന്നാണെന്നും പറഞ്ഞ് പിയേഴ്‌സ് മോര്‍ഗന്‍ ഉടനെ രംഗത്തെത്തി.
സേവാഗല്ല ഇത്തവണ ഫാന്‍സാണ് മോര്‍ഗന് പണികൊടുത്തത്, തോല്‍വിയുടെ സ്‌പെല്ലിംഗ് ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകരോടല്ലാതെ വേറെ ആരോടാണ് ചോദിക്കുക. അവര്‍ക്കല്ലേ അത് കൃത്യമായി അറിയുക - മോര്‍ഗന്റെ കമന്റിനോട് ട്വിറ്ററില്‍ ഒരു വിരുതന്‍ പ്രതികരിച്ചത് ഇങ്ങനെ.
വീരു പാജി ഒരു ഇംഗ്ലീഷ് കാരനെ പിടിച്ച് സ്‌പെല്‍ ചെക്കറായി നിയമിച്ചിട്ടുണ്ടല്ലോ. വൗവ്... ഇതായിരുന്നു മറ്റൊരു ആരാധകന്റെ മറുപടി. സേവാഗിന് ഹിന്ദിയും ഇംഗ്ലീഷും അറിയാം മോര്‍ഗന് ഹിന്ദി അറിയാമോ എന്ന് ചോദിച്ചവരും കുറവല്ല.
ഒരു സംവാദം ജയിക്കാന്‍ പറ്റുന്നില്ലെങ്കില്‍ എതിരാളിയുടെ സ്‌പെല്ലിങ് മിസ്റ്റേക്കും നോക്കിയിരിക്കുകയാണോ വേണ്ടത്. - മോര്‍ഗനെ ചിലര്‍ കളിയാക്കുന്നത് ഇങ്ങനെ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!