ഇന്ത്യന്‍ പര്യടനം ഓസ്ട്രേലിയക്ക് പോണ്ടിംഗിന്റെ മുന്നറിയിപ്പ്

By Web DeskFirst Published Jan 28, 2017, 6:30 AM IST
Highlights

മെല്‍ബണ്‍:ദക്ഷിണാഫ്രിക്കയും ന്യുസീലന്‍ഡും ഇംഗ്ലണ്ടും തകര്‍ന്നടിഞ്ഞ ഇന്ത്യയിലെ പിച്ചുകളില്‍ ബാറ്റുചെയ്യാനെത്തുന്ന ഓസ്‍ട്രേലിയന്‍ താരങ്ങള്‍ക്ക് മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന്റെ മുന്നറിയിപ്പ്.ഇന്ത്യന്‍ പര്യടനം ഓസ്‍ട്രേലിയന്‍ താരങ്ങള്‍ക്ക് കടുത്ത വെല്ലുവിളി ആയിരിക്കുമെന്ന് റിക്കി പോണ്ടിംഗ് പറഞ്ഞു. അടുത്തമാസമാണ് ഇന്ത്യ-ഓസ്‍ട്രേലിയ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.

സ്‌പിന്‍ കെണിയൊരുക്കിയാണ് ഇന്ത്യ കാത്തിരിക്കുന്നത്. അതിജീവനം എളുപ്പമാവില്ല. മിക്കവരുടെയും രാജ്യാന്തര ക്രിക്കറ്റ് ജീവിതത്തിലെ വഴിത്തിരിവാകും ഇന്ത്യന്‍ പര്യടനം. ഓരോ വര്‍ഷംകഴിയുന്തോറും ഇന്ത്യയിലെ വിക്കറ്റുകള്‍ സന്ദര്‍ശ ടീമുകള്‍ക്ക് കീറാമുട്ടിയായി മാറുകയാണെന്നും പോണ്ടിംഗ്. നേരത്തേ, മൂന്നും നാലും ദിവസങ്ങളിലാണ് പിച്ച് പൂര്‍ണമായും സ്‌പിന്നര്‍മാരെ സഹായിച്ചിരുന്നത്. ഇപ്പോള്‍ ആദ്യദിവസം മുതല്‍ പന്ത് തിരിയുന്ന അവസ്ഥയാണ്.

ഈ സഹാചര്യത്തിലും സന്ദര്‍ശകര്‍ കളിക്കാന്‍ ബാധ്യസ്ഥരാണെന്നും 168 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള പോണ്ടിംഗ് പറയുന്നു. ശ്രീലങ്കയില്‍ മൂന്ന് ടെസ്റ്റുകളും തോറ്റ ഓസ്‍ട്രേലിയ നാട്ടില്‍ പാകിസ്ഥാനെതിരെ പരമ്പര നേടിയാണ് ഇന്ത്യയിലേക്ക് എത്തുന്നത്.ഫെബ്രുവരി 23മുതല്‍ പൂനെയിലാണ് ഒന്നാം ടെസ്റ്റ്. ബംഗലുരു, റാഞ്ചി, ധര്‍മ്മശാല എന്നിവിടങ്ങളിലാണ് മറ്റ് ടെസ്റ്റുകള്‍. 2004ലാണ് ഓസ്‍ട്രേലിയ അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയത്.

 

click me!