ലോകത്തെ അപകടകാരിയായ ടി20 ഓപ്പണര്‍ ഗെയ്‌ല്‍: ലോകേഷ് രാഹുല്‍

By Web DeskFirst Published May 4, 2018, 5:45 PM IST
Highlights
  • പഞ്ചാബ് ടീമിലെ സഹതാരത്തെ കുറിച്ച് രാഹുല്‍ പറയുന്നു

മൊഹാലി: ലോക ക്രിക്കറ്റിലെ അപകടകാരിയായ ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ് വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ല്‍. ടി20യിലാവട്ടെ ഏറ്റവും അപകടകാരിയായ ഓപ്പണര്‍ എന്ന വിശേഷണമാണ് യൂണിവേഴ്സല്‍ ബോസിനുള്ളത്. ടി20യില്‍ ലോകത്തെ അപകടകാരിയ ഓപ്പണര്‍ ഗെയ്‌ല്‍ തന്നെയെന്ന് തുറന്നുപറഞ്ഞ അവസാന താരമാണ് കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ ലോകേഷ് രാഹുല്‍. 

ഐപിഎല്‍ പതിനൊന്നാം സീസണില്‍ കിംഗ്സ് ഇലവന്‍റെ ഓപ്പണര്‍മാരാണ് ഇരുവരും. ഓപ്പണര്‍മാരായി ഇറങ്ങിയ മത്സരങ്ങളില്‍ ഇരുവരും തിളങ്ങുകയും ചെയ്തു. കിംഗ്സ് ഇലവനിലെ സഹഓപ്പണറെ കുറിച്ച് രാഹുല്‍ പറയുന്നതിങ്ങനെ. "ഗെയ്‌ലില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ഗെയ്‌ലിനൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ തനിക്ക് ആയാസം കുറ‍ഞ്ഞുകിട്ടുന്നു. ക്രിസിനൊപ്പം ഓപ്പണിംഗ് ചെയ്യാന്‍ അവസരം ലഭിക്കുന്നത് തനിക്കുള്ള അംഗീകാരമാണ ്"- കെ.എല്‍ രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

ക്രീസില്‍ ഒരറ്റത്ത് ഗെയ്‌ല്‍ ബൗളര്‍മാരെ ശിക്ഷിക്കുന്നത് തനിക്ക് മികച്ച ഇന്നിംഗ്സ് പടുത്തുയര്‍ത്താന്‍ സഹായകമാവുന്നു. എതിരാളികള്‍ ഗെയ്‌ലിനെ നോട്ടമിടുമ്പോള്‍ തനിക്ക് മേലുള്ള സമ്മര്‍ദ്ധം കുറയും. ഓപ്പണിംഗില്‍ ഗെയ്‌ലുമായി തനിക്ക് നല്ല ഒത്തുണക്കമുണ്ടെന്നും രാഹുല്‍ പറയുന്നു. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ ഓപ്പണര്‍മാരായിരുന്നു ഇരുവരും. പതിനൊന്നാം സീസണില്‍ ഗെയ്‌ല്‍ 252 റണ്‍സും രാഹുല്‍ 268 റണ്‍സും നേടിയിട്ടുണ്ട്. 


 

click me!