ലോകകപ്പ് സന്നാഹം; ഹോളണ്ടിനെതിരേ പോര്‍ച്ചുഗല്‍ തകര്‍ന്നു

By web deskFirst Published Mar 27, 2018, 8:43 AM IST
Highlights
  • ലോകകപ്പ് സന്നാഹ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്.

ന്യൂറംബര്‍ഗ്: ലോകകപ്പിന് യോഗ്യത നേടിയെങ്കിലും റൊണാള്‍ഡ് കോമാന്റെ പുതിയ ഡച്ച് ഫു്ട്‌ബോള്‍ പ്രതീക്ഷയാണ്. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്. വലിയ ടീമുകള്‍ക്കെതിരേ ഗോള്‍ നേടുന്നില്ലെന്ന പേരുദോഷം ഇത്തവണയും റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ക്ക് മറികടക്കാന്‍ സാധിച്ചില്ല. 

ആദ്യ പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. കോമന്റെ കീഴിലെ ഓറഞ്ച് പടയുടെ ആദ്യ വിജയമാണിത്. 11ാം മിനിറ്റില്‍ ഫ്രഞ്ച് ക്ലബ് ല്യോണ്‍ താരം മെംഫിസ് ഡിപേയുടെ ഗോളില്‍ ഹോളണ്ട് മുന്നിലെത്തി. 32 മിനിറ്റില്‍ ബെസിക്റ്റസിന്റെ റ്യാന്‍ ബാബേല്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് ക്യാപ്റ്റനും ലിവര്‍പൂള്‍ ഡിഫന്‍ഡറുമായ വിര്‍ജില്‍ വാന്‍ ഡിക് പട്ടിക പൂര്‍ത്തിയാക്കി. 

61ാം മിനിറ്റില്‍ പോര്‍ച്ചുഗീസ് താരം ജാവോ കാന്‍സെലോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഒരു തിരിച്ചുവരവ് പോര്‍ച്ചുഗലിന് കഴിഞ്ഞില്ല. തുടര്‍ച്ചയായ ഒമ്പതു മത്സരങ്ങള്‍ ഗോളടിച്ച റൊണാള്‍ഡോയുടെ തുടര്‍ ഗോളടിക്കും ഇന്നലെ അവസാനമായി. മുന്‍ ഡച്ച് താരം പാട്രിക് ക്ലൈവേര്‍ട്ടിന്റെ മകന്‍ ജസ്റ്റിന്‍ ക്ലൈര്‍ട്ട് ഹോളണ്ടിനായി അരങ്ങേറി. 18കാരന്‍ ജസ്റ്റിന്‍ അയാക്‌സിന് വേണ്ടിയാണ് കളിക്കുന്നത്.
 

click me!