ലോകകപ്പ് വിജയത്തിന്‍റെ ക്രഡിറ്റ് ആര്‍ക്ക്; പൃഥ്വി ഷാ പറയുന്നു

Published : Feb 03, 2022, 02:14 PM IST
ലോകകപ്പ് വിജയത്തിന്‍റെ ക്രഡിറ്റ് ആര്‍ക്ക്; പൃഥ്വി ഷാ പറയുന്നു

Synopsis

ദില്ലി: അണ്ടര്‍19 ലോകകപ്പ് കിരീട നേട്ടത്തില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് നന്ദിയറിയിച്ച് നായകന്‍ പൃഥ്വി ഷാ. ടമിനെ കിരീടത്തിലെത്തിച്ച ടീം ഉപദേശകന്‍ രാഹുല്‍ ദ്രാവിഡിനും സഹപരിശീലകര്‍ക്കും നന്ദിയറിയിക്കുന്നതായി പൃഥ്വി ഷാ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഇതിഹാസമായ രാഹുല്‍ ദ്രാവിഡിന്‍റെ ഓരോ വാക്കുകളും വ്യക്തിയും താരവുമെന്ന നിലയില്‍ തന്നില്‍ വളരെയേറെ മാറ്റങ്ങള്‍ വരുത്തിയെന്ന് ഷാ പറയുന്നു. 

ടൂര്‍ണമെന്‍റിലുടനീളം പിന്തുണച്ച ആരാധകര്‍ക്കും കിരീട നേട്ടത്തില്‍ ആശംസകളറിയിച്ചവര്‍ക്കും നന്ദിയറിയിക്കുന്നു. നായകനെന്ന നിലയില്‍ ടീമിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാനായതില്‍ സന്തോഷമുണ്ട്. ആത്മ പ്രചോദനവും ടീം വര്‍ക്കുമാണ്  വിജയത്തിന് കാരണമെന്നും പൃഥ്വി ഷാ പറഞ്ഞു. ഫൈനലില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ നാലാം കിരീടം ചൂടിയത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പ് കളിക്കാന്‍ ബാബര്‍ അസം പരിക്ക് മറച്ചുവച്ചു? ആരോപണവുമായി സെലക്ഷന്‍ കമ്മിറ്റി അംഗം
'അവന്‍ ഇനിയും പഠിക്കാനുണ്ട്, ഇത്തവണ അനായാസമായിരിക്കില്ല'; സൂര്യവന്‍ഷിക്ക് മുന്നറിയിപ്പുമായി റോബിന്‍ ഉത്തപ്പ