
കറാച്ചി: പുല്‍വാമ ഭീകരാക്രണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് നിഷേധിച്ച് രംഗത്തെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പിന്തുണയുമായി പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ഇമ്രാന്‍ ഖാന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച അഫ്രീദി കാര്യങ്ങള്‍ വ്യക്തമാണല്ലോ എന്നും ചോദിച്ചു.
പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്നും പാക് പങ്ക് തെളിയിക്കാനാവശ്യമായ യാതൊരു തെളിവും ഇന്ത്യയുടെ കൈവശമില്ലെന്നും നേരത്തെ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ തെളിവുകള്‍ നല്‍കിയാല്‍ ശക്തമായ നടപടിയെടുക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.
ഇത്തരം ഭീകരാക്രമണങ്ങള്‍ കൊണ്ട് പാക്കിസ്ഥാന് എന്താണ് നേട്ടമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണഗതിയിലായിക്കൊണ്ടിരിക്കെ ഇത്തരമൊരു ആക്രമണത്തിന് പാക്കിസ്ഥാന്‍ തയാറാവുമോ എന്നും ഇമ്രാന്‍ ചോദിച്ചിരുന്നു. പാക്കിസ്ഥാനെ ആക്രമിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!