ഐപിഎല്‍: പഞ്ചാബിന് 192 റണ്‍സ് വിജയലക്ഷ്യം

web desk |  
Published : Apr 21, 2018, 05:43 PM ISTUpdated : Jun 08, 2018, 05:47 PM IST
ഐപിഎല്‍: പഞ്ചാബിന് 192 റണ്‍സ് വിജയലക്ഷ്യം

Synopsis

ടോസ് നേടിയ പഞ്ചാബ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 192 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ പഞ്ചാബ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ക്രിസ് ലിന്നി (41  പന്തില്‍ 74)ന്റെയും ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തികി (28 ന്തില്‍ 43)ന്റെയും പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. റോബിന്‍ ഉത്തപ്പ് 34 റണ്‍സെടുത്തു.

ഓപ്പണര്‍ സുനില്‍ നരൈയ്‌ന് ഒരു റണ്‍സ് മാത്രമാണെടുത്തത്. നിതീഷ് റാണ് (മൂന്ന്), ആന്ദ്രേ റസ്സല്‍ (10), ടോം കുറാന്‍ (ഒന്ന് ) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. ശുഭ്മാന്‍ ഗില്‍ (14), പിയൂഷ് ചാവ്‌ല (2) എന്നിവര്‍ പുറത്താവാതെ നിന്നു. ബരീന്ദര്‍ സ്രാന്‍, ആന്‍ഡ്രൂ ടൈ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'പീപ്പിള്‍സ് ചാമ്പ്യൻ', ക്രിക്കറ്റിനപ്പുറമായിരുന്നു ഖവാജ; വംശീയ ആക്രമണങ്ങളോട് പൊരുതിയ കരിയർ
തൊട്ടതെല്ലാം പൊന്ന്, സർഫറാസ് ഖാന്റെ ബാറ്റിനോട് ഇനി എങ്ങനെ മുഖം തിരിക്കാനാകും?