സൈനയും സിന്ധുവും സെമിയില്‍;  ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഫൈനലിന് കളമൊരുങ്ങുന്നു

By Web DeskFirst Published Aug 26, 2017, 7:51 AM IST
Highlights

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍  ഇന്ത്യന്‍ ഫൈനലിന് കളമൊരുങ്ങുന്നു. ഫൈനല്‍ ലക്ഷ്യമിട്ട്  സൈന നേഹ്‍വാളും, പി.വി സിന്ധുവും ഇന്നിറങ്ങും. ജപ്പാന്റെ നൊസോമി ഒക്കുഹാരയാണ്  സൈനയുടെ സെമിയിലെ എതിരാളി. ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ സെമി കളിച്ച സിന്ധു ആദ്യ ഫൈനലാണ് ലക്ഷ്യമിടുന്നത്. ചൈനയുടെ ചെന്‍ യൂഫെയി ആണ്  സിന്ധുവിന്റെ എതിരാളി. അതിനിടെ നിലവിലെ ലോക ജേതാവ് കരോലിന്‍ മാരിന്‍ ക്വാര്‍ട്ടറില്‍ പുറത്തായി.

ലോക ബാഡ്മിന്റണില്‍ വീണ്ടും ഇന്ത്യന്‍ ജയഭേരി മുഴങ്ങുന്നു. സെമിയിലെത്തിയ ഇന്ത്യയുടെ സൈന നെഹ്‍വാളും പി.വി സിന്ധുവും മെഡലുറപ്പിച്ചു. നാളെത്തെ ഫൈനലില്‍ ഇവരുവരും മുഖാമുഖം എത്തുമോയെന്നാണ് ഇനി അറിയേണ്ടത്. സ്കോട്ട്ലാന്റിന്റെ ക്രിസ്റ്റി ഗില്‍മോറിനെ തോല്‍പ്പിച്ചാണ് സൈന, അവസാന നാലിലെത്തിയത്.  21-19, 18-21, 21-15 എന്നിങ്ങനെയായിരുന്നു സ്കോര്‍. ജപ്പാന്റെ നൊസോമി ഒക്കുഹാരയാണ്  സൈനയുടെ സെമിയിലെ എതിരാളി. 2015ല്‍ കൈവിട്ട കിരീടം ഇത്തവണ അടിച്ചെടുക്കുക തന്നെയാവും സൈനയുടെ ലക്ഷ്യം.  നിലവിലെ ലോക ജേതാവ് കരോലിന്‍ മാരിനെ തകര്‍ത്താണ് ഒക്കുഹാര സെമിയിലെത്തിയത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ സെമി കളിച്ച സിന്ധു, ആദ്യ ഫൈനലാണ് ലക്ഷ്യമിടുന്നത്. ചൈനയുടെ ചെന്‍ യൂഫെയി ആണ്  സിന്ധുവിന്റെ എതിരാളി. അടുത്തിടെ മലേഷ്യന്‍ ഓപ്പണില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയം ചൈനീസ് താരത്തിനൊപ്പമായിരുന്നു. നിലവിലെ ഫോമില്‍ ചൈനീസ് വന്‍മതില്‍ സിന്ധു തകര്‍ക്കുമെന്നാണ് പ്രതീക്ഷ.

click me!