ട്രാക്കും ഫീല്‍ഡും ഇന്നുണരും, വാശിയേറിയ മത്സരങ്ങള്‍ക്ക്‌ നാളെയുടെ പ്രതീക്ഷകളായ കായിക താരങ്ങള്‍ സജ്ജമായിക്കഴിഞ്ഞു.ഇന്ന് മുതൽ ജനറൽ വിഭാഗത്തിലുള്ള അത്‌ലറ്റിക് ഗെയിംസ് മത്സരങ്ങൾ ആരംഭിക്കും.മത്സരാർഥികൾ പരിശീലനങ്ങൾ പൂർത്തിയാക്കി മത്സരങ്ങൾക്ക് സജ്ജമായി.

കോഴിക്കോട്‌: ട്രാക്കും ഫീല്‍ഡും ഇന്നുണരും, വാശിയേറിയ മത്സരങ്ങള്‍ക്ക്‌ നാളെയുടെ പ്രതീക്ഷകളായ കായിക താരങ്ങള്‍ സജ്ജമായിക്കഴിഞ്ഞു.ഇന്ന് മുതൽ ജനറൽ വിഭാഗത്തിലുള്ള അത്‌ലറ്റിക് ഗെയിംസ് മത്സരങ്ങൾ ആരംഭിക്കും. അണ്ടർ 19 വിഭാഗം 3,000 മീറ്റർ ആൺ / പെൺ ഡിസ്‌കസ് ത്രോ, ഹൈജംപ് ലോംഗ് ജംപ് ഉൾപ്പെടെയുള്ള മത്സരങ്ങളാണ് ഇന്ന് ഒന്നാം വേദിയിൽ നടക്കുക. മത്സരാർഥികൾ പരിശീലനങ്ങൾ പൂർത്തിയാക്കി മത്സരങ്ങൾക്ക് സജ്ജമായി.

കടുത്ത ചൂട് പ്രതിബന്ധമാകുന്നുണ്ടെങ്കിലും ഉച്ച സമയത്ത് നൽകുന്ന ഇടവേള ആശ്വാസമാണ്. ഉദ്ഘാടന ദിവസം മുതൽ പ്രധാന വേദിയായ എൻ ഐ ടി ഗ്രൗണ്ടും മറ്റ് വേദികളും ജന നിബിഡമായിരുന്നു. വാഹനപ്പെരുപ്പം കാരണം ഇടക്കിടെ പ്രധാന വേദിയായ എൻ ഐ ടി സ്റ്റേഡിയത്തിന് സമീപമുള്ള റോഡിൽ ചെറിയ ഗതാഗതക്കുരുക്കുണ്ടായി. എങ്കിലും ഇന്നലെ നടന്ന മത്സരങ്ങൾ കാണാൻ ആവേശപൂർവമാണ് ആളുകൾ എത്തിച്ചേർന്നത്. ഇൻക്ലൂസീവ് വിഭാഗത്തിന്റെ ഫലപ്രഖ്യാപനം നേരത്തെ അറിയിച്ചതിൽ നിന്ന് അൽപ്പം വൈകിയാണ് നടന്നത്. കുന്ദമംഗലം സ്‌കൂളിൽ നടന്ന അണ്ടർ 14 ക്രിക്കറ്റ് മത്സരത്തിൽ തർക്കങ്ങളുണ്ടായി.

കായിക മേളയിൽ ഇന്ന്

വേദി മേജർ ധ്യാൻചന്ദ്് സ്പോർട്സ് കോംപ്ലക്സ്, എൻ ഐ ടി

രാവിലെ 7.30: 3,000 മീറ്റർ സീനിയർ ആൺ അണ്ടർ-19 (ഫൈനൽ)

7.45: 3,000 മീറ്റർ ജൂനിയർ ആൺ അണ്ടർ-17 (ഫൈനൽ)

8.00: 3,000 മീറ്റർ സീനിയർ പെൺ അണ്ടർ-19 (ഫൈനൽ)

8.00: ഡിസ്‌കസ് ത്രോ (1 കിലോ) സീനിയർ പെൺ അണ്ടർ-19 (ഫൈനൽ)

8.10: ഹൈജംപ് സബ് ജൂനിയർ ആൺ അണ്ടർ-14 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)

8.15: 3,000 മീറ്റർ ജൂനിയർ പെൺ അണ്ടർ-17 (ഫൈനൽ)

8.20: ലോംഗ് ജംപ് ജൂനിയർ ആൺ അണ്ടർ-17 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)

8.40: 400 മീറ്റർ സബ് ജൂനിയർ പെൺ അണ്ടർ-14 (ഒന്നാം റൗണ്ട്)

9.00: ഷോട്ട്പുട്ട് (5 കിലോ) ജൂനിയർ ആൺ അണ്ടർ-17 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)

9.10: 400 മീറ്റർ സബ് ജൂനിയർ ആൺ അണ്ടർ-14 (ഒന്നാം റൗണ്ട്)

9.40: 400 മീറ്റർ ജൂനിയർ പെൺ അണ്ടർ-17 (ഒന്നാം റൗണ്ട്)

9.50: ലോംഗ് ജംപ് ജൂനിയർ പെൺ അണ്ടർ-17 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)

10.00: ഹൈജംപ് സബ് ജൂനിയർ പെൺ അണ്ടർ-14 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)

10.10: 400 മീറ്റർ ജൂനിയർ ആൺ അണ്ടർ-17 (ഒന്നാം റൗണ്ട്)

10.30: ഡിസ്‌കസ് ത്രോ (1.5 കിലോ) ജൂനിയർ ആൺ അണ്ടർ-17 (ഫൈനൽ)

10.40: 400 മീറ്റർ സീനിയർ പെൺ അണ്ടർ-19 (ഒന്നാം റൗണ്ട്)

11.10: 400 മീറ്റർ സീനിയർ ആൺ അണ്ടർ-19 (ഒന്നാം റൗണ്ട്)

ഉച്ചക്കുശേഷം 1.15 pm: ഹാമർ ത്രോ (5 കിലോ) സീനിയർ ആൺ അണ്ടർ-19 (ഫൈനൽ)

2.30: പോൾവോൾട്ട് സീനിയർ പെൺ അണ്ടർ-19 (ഫൈനൽ)

2.45: ജാവലിൻ ത്രോ (500 ഗ്രാം) ജൂനിയർ പെൺ അണ്ടർ- 17 (യോഗ്യത റൗണ്ട്, ഗ്രൂപ്പ് എ)

3.20: ലോംഗ് ജംപ് സബ് ജൂനിയർ പെൺ അണ്ടർ-14 (യോഗ്യത റൗണ്ട്, ഗ്രൂപ്പ് എ, ബി)

3.40: ഹൈജംപ് ജൂനിയർ ആൺ അണ്ടർ-17 (യോഗ്യത റൗണ്ട്, ഗ്രൂപ്പ് എ, ബി)

4.00: ഷോട്ട്പുട്ട് (4 കിലോ) സബ് ജൂനിയർ ആൺ അണ്ടർ-14 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)

- 4.30: ജാവലിൻ ത്രോ (500 ഗ്രാം) ജൂനിയർ പെൺ അണ്ടർ-17 (യോഗ്യത റൗണ്ട്, ഗ്രൂപ്പ് ബി)

- 4.40: ലോങ് ജമ്പ് സീനിയർ പെൺ അണ്ടർ-19 (യോഗ്യത റൗണ്ട്, ഗ്രൂപ്പ് എ, ബി)

- 5.30: 400 മീറ്റർ സബ് ജൂനിയർ പെൺ അണ്ടർ-14 (ഫൈനൽ)

- 5.30: ഹൈജമ്പ് ജൂനിയർ പെൺ അണ്ടർ-14 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)

- 5.40: 400 മീറ്റർ സബ് ജൂനിയർ ആൺ അണ്ടർ-14 (ഫൈനൽ)

- 5.50: 400 മീറ്റർ ജൂനിയർ പെൺ അണ്ടർ-17 (ഫൈനൽ)

- 6.00: 400 മീറ്റർ ജൂനിയർ ആൺ അണ്ടർ-17 (ഫൈനൽ)

- 6.00: ലോങ് ജമ്പ് സീനിയർ ആൺ അണ്ടർ-19 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)

- 6.10: 400 മീറ്റർ സീനിയർ പെൺ അണ്ടർ-19 (ഫൈനൽ)

- 6.20: 400 മീറ്റർ സീനിയർ ആൺ അണ്ടർ-19 (ഫൈനൽ)

- 6.35: 4ഃ100 മീറ്റർ റിലേ സബ് ജൂനിയർ പെൺ (ഒന്നാം റൗണ്ട്)

- 6.50: 4ഃ100 മീറ്റർ റിലേ സബ് ജൂനിയർ ആൺ (ഒന്നാം റൗണ്ട്)

- 7.05: 4ഃ100 മീറ്റർ റിലേ ജൂനിയർ പെൺ (ഒന്നാം റൗണ്ട്)

- 7.20: 4ഃ100 മീറ്റർ റിലേ ജൂനിയർ ആൺ (ഒന്നാം റൗണ്ട്)

- 7.35: 4ഃ100 മീറ്റർ റിലേ സീനിയർ പെൺ (ഒന്നാം റൗണ്ട്)

- 7.50: 4ഃ100 മീറ്റർ റിലേ സീനിയർ ആൺ (ഒന്നാം റൗണ്ട്)

മറ്റു വേദികൾ

കൊടിയത്തൂർ പി.ടി.എം. എച്ച്.എസ്.എസ്.

- സോഫ്റ്റ്ബോൾ (സീനിയർ ആൺ/പെൺ)

- ബേസ്ബോൾ (സീനിയർ ആൺ/പെൺ)

- ബോൾ ബാഡ്മിന്റൺ (ജൂനിയർ, സീനിയർ ആൺ/പെൺ)

പെരുവയൽ സെന്റ് സേവ്യേഴ്സ് യു പി സ്‌കൂൾ

- നെറ്റ്ബോൾ (സീനിയർ ആൺ/പെൺ)

- ത്രോബോൾ (സീനിയർ ആൺ/പെൺ)

സിൽവർ ഹിൽസ് പബ്ലിക് സ്‌കൂൾ, പറോപ്പടി ബാസ്‌കറ്റ്ബോൾ (സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺകുട്ടികൾ)

പ്രസന്റേഷൻ എച്ച് എസ് എസ് ചേവായൂർ ബാസ്‌കറ്റ്ബോൾ (സബ് ജൂനിയർ, ജൂനിയർ, സീനിയർ പെൺകുട്ടികൾ)

സെന്റ് ജോസഫ് കോളജ് ദേവഗിരി, ഇൻഡോർ സ്റ്റേഡിയം

- ബാഡ്മിന്റൺ (സീനിയർ ആൺ/പെൺ)

ചാത്തമംഗലം ആർ ഇ സി ജി വി എച്ച് എസ് എസ്

- യോഗ (സീനിയർ ആൺ/പെൺ)