വേള്‍ഡ് ടൂർ ബാഡ്‌മിന്റണിൽ പി വി സിന്ധുവിന് കിരീടം

Published : Dec 16, 2018, 12:05 PM ISTUpdated : Dec 16, 2018, 12:13 PM IST
വേള്‍ഡ് ടൂർ ബാഡ്‌മിന്റണിൽ പി വി സിന്ധുവിന് കിരീടം

Synopsis

ഫൈനലിൽ ജപ്പാന്റെ ഒകുഹാരയെ തോൽപ്പിച്ചു.  ഈ വര്‍ഷം സിന്ധുവിന്‍റെ ആദ്യ കിരീടമാണിത്. ലോക ടൂര്‍ ഫൈനൽസ് ജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് സിന്ധു

ഗ്വാങ്ചൗ:വേള്‍ഡ് ടൂർ ബാഡ്‌മിന്റണിൽ പി വി സിന്ധുവിന് കിരീടം. ഫൈനലിൽ ജപ്പാന്‍റെ ഒകുഹാരയെ തോൽപ്പിച്ചു. സീസണിലെ സിന്ധുവിന്‍റെ ആദ്യ കിരീട നേട്ടമാണിത്. ബാഡ്മിന്റൺ വേൾഡ് ടൂർ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതിയും സിന്ധു സ്വന്തമാക്കി.

നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിന്‍റെ വിജയം. ആദ്യ ഗെയിം 21-19 ന് സ്വന്തമാക്കിയ സിന്ധു രണ്ടാം ഗെയിം 21-17 നാണ് നേടിയത്. നേരത്തെ അഞ്ച് തവണ സിന്ധു ഫൈനലില്‍ പരാജയപ്പെട്ടിട്ടുണ്ട്.

എന്നാൽ ഇക്കുറി ഒരു മത്സരം പോലും തോൽക്കാതെയാണ് സിന്ധുവിന്‍റെ കിരീട നേട്ടം. സെമിയിൽ ജപ്പാൻ താരം തന്നെയായ യമാഗുച്ചിയെ തോൽപ്പിച്ചാണ് ഒകുഹാര ഫൈനലിലെത്തിയത്. കഴിഞ്ഞ തവണ ഫൈനലില്‍ നഷ്ടമായ കിരീടം കൂടിയാണ് ഇക്കുറി സിന്ധു പിടിച്ചെടുത്തത്.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു