കുത്തിപ്പൊളിക്കരുത്...! റാഫിക്കും പറയാനുണ്ട് ചിലത്

Web Desk |  
Published : Mar 20, 2018, 03:01 PM ISTUpdated : Jun 08, 2018, 05:53 PM IST
കുത്തിപ്പൊളിക്കരുത്...! റാഫിക്കും പറയാനുണ്ട് ചിലത്

Synopsis

ഫിഫയുടെ അംഗീകാരമുള്ള സ്റ്റേഡിയം ഒരു ദിവസത്തെ ക്രിക്കറ്റിനായി മാത്രം വിട്ടുനല്‍കുന്നത് വേദനിപ്പിക്കുന്നുവെന്ന് റാഫി. പിന്നെന്തിനാണ് കോടികള്‍ ചെലവിട്ട് തിരുവനന്തപുരത്ത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പണിതുയര്‍ത്തിയത്..?

കാസര്‍ഗോഡ്: കലൂര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യ- വെസ്റ്റ് ഇന്‍‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം ഒരുക്കുന്നതിനെതിരേ കൂടുതല്‍ ഫുട്ബോള്‍ താരങ്ങള്‍ രംഗത്ത്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുന്‍ സ്ട്രൈക്കറും  ഇപ്പോള്‍ ചെന്നൈയിന്‍ എഫ്സിയുടെ താരവുമായ മുഹമ്മദ് റാഫിയാണ് കെസിഎയുടെ നടപടിക്കെതിരേ പ്രതികരിച്ചത്.  ഫിഫയുടെ അംഗീകാരമുള്ള സ്റ്റേഡിയം ഒരു ദിവസത്തെ ക്രിക്കറ്റിനായി മാത്രം വിട്ടുനല്‍കുന്നത് വേദനിപ്പിക്കുന്നുവെന്ന് റാഫി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറ‍ഞ്ഞു.

നവംബര്‍ ഒന്ന് കേരള പിറവി ദിനത്തിലാണ് ഇന്ത്യ- വിന്‍ഡീസ് ഏകദിനം. നവംബര്‍ മൂന്നാം വാരമാവുമ്പോഴേക്കും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അ‍ഞ്ചാം സീസണും ആരംഭിക്കും. ഇത്രയും ദിവസത്തിനിടെ സ്റ്റേ‍ഡിയം ഫുട്ബോളിന് വേണ്ടി സജ്ജമാക്കാന്‍ കഴിയില്ല.  ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. പിന്നെന്തിനാണ് കോടികള്‍ ചെലവിട്ട് തിരുവനന്തപുരത്ത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പണിതുയര്‍ത്തിയത്..? ക്രിക്കറ്റ് മത്സരങ്ങള്‍ ഗ്രീന്‍ഫീല്‍‍ഡ് സ്റ്റേഡിയത്തില്‍ നടക്കട്ടെ. ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് കൊച്ചിയും വേദിയാവട്ടെ. ഒരു ദിവസത്തെ ക്രിക്കറ്റിന് വേണ്ടി കലൂര്‍ സ്റ്റേഡിയത്തിലെ ലോക നിലവാരമുള്ള പ്രതലം കുത്തിപ്പൊളിക്കുന്നതിനോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ല. 

മത്സരത്തിനായി ഗ്രൗണ്ടില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ഇന്ന് കാണുന്ന രീതിയില്‍ ഒരിക്കല്‍പോലും സ്റ്റേഡിയം തിരിച്ചു ലഭിക്കില്ല. അണ്ടര്‍ 17 ലോകകപ്പിന് കൂടുതല്‍ ആളുകളെ ഉള്‍ക്കൊണ്ട വേദികളില്‍ ഒന്നാണ് കലൂര്‍ സ്റ്റേഡിയം. വിദേശ ടീമുകളുടെ പരിശീലകരും താരങ്ങളും നല്ല അഭിപ്രായം പറഞ്ഞ സ്റ്റേഡിയം.  ലോക മത്സരങ്ങള്‍ക്ക് കൊച്ചി ഇനിയും വേദിയാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെങ്കില്‍ ഇനിയൊരിക്കലും ഇത്തരമൊരു സ്റ്റേഡിയം നമുക്ക് ലഭിക്കില്ലെന്നും റാഫി പറ‍ഞ്ഞു.

ഐഎസ്എല്‍ കിരീടധാരണത്തിന് ശേഷം ചെന്നൈയിലെത്തിയ റാഫി ഇന്നലെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. 24ന് സൂപ്പര്‍ കപ്പിനുള്ള ചെന്നൈയിന്‍ എഫ്സിയുടെ ക്യാംപില്‍ ചേരും. ടൂര്‍ണമെന്‍റിനായി ഭുവനേശ്വറിലേക്ക് തിരിക്കുംമെന്നും റാഫി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
ശ്രീലങ്കയെ എറിഞ്ഞ് നിയന്ത്രിച്ചു; വനിതാ ടി20യില്‍ ഇന്ത്യക്ക് 122 റണ്‍സ് വിജയലക്ഷ്യം