ദേശീയ ഓപ്പൺ അത്‍‍ലറ്റിക്സ് മീറ്റ്: റെയിൽവേസ് കിരീടം നിലനിർത്തി

By Web DeskFirst Published Sep 28, 2017, 8:20 PM IST
Highlights

ചെന്നൈയിൽ നടന്ന ദേശീയ ഓപ്പൺ അത്‍‍ലറ്റിക്സ് മീറ്റിൽ നിലവിലെ ചാമ്പ്യൻമാരായ റെയിൽവേസ് കിരീടം നിലനിർത്തി. 296 പോയിന്റുമായാണ് റെയിൽവേസ് ചാമ്പ്യൻമാരായത്. 182 പോയിന്റുമായി സർവീസസ് രണ്ടാമതെത്തി. ഒരു സ്വർണമടക്കം നാല് മെഡലുകളാണ് മീറ്റിന്റെ  അവസാന ദിനം മലയാളികൾ സ്വന്തമാക്കിയത്. ട്രിപ്പിൾ ജംപിൽ ശ്രീജിത്ത്മോൻ കേരളത്തിന് സ്വർണം സമ്മാനിച്ചു. പുരുഷ വിഭാഗം 800 മീറ്ററിൽ പി.മുഹമ്മദ് അഫ്സൽ സർവീസസിന് വേണ്ടി വെള്ളി നേടി. വനിതകളുടെ പോൾ വാൾട്ടിൽ റെയിൽവേസ് താരം ദിജ ചന്ദ്രനും, പുരുഷ വിഭാഗം ട്രിപ്പിൾ ജംപിൽ സർവീസസ് താരം രാകേഷ് ബാബുവും വെങ്കലം  നേടി. രണ്ട് സ്വർണവും ഒരു വെള്ളിയും മാത്രമാണ് കേരളത്തിന്റെ നേട്ടം.

 

 

click me!