മെല്‍ബണില്‍ ഇന്ത്യന്‍ വിജയത്തിന് മേല്‍ കാര്‍മേഘം; ആദ്യ സെഷന്‍ നഷ്ടമായി

Published : Dec 30, 2018, 07:22 AM ISTUpdated : Dec 30, 2018, 07:26 AM IST
മെല്‍ബണില്‍ ഇന്ത്യന്‍ വിജയത്തിന് മേല്‍ കാര്‍മേഘം; ആദ്യ സെഷന്‍ നഷ്ടമായി

Synopsis

മെല്‍ബണില്‍ ഇന്ന് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ പ്രവചനമുണ്ടായിരുന്നു. ഓസീസിന് വിജയിക്കാന്‍ ഇനി വേണ്ടത് 141 റണ്‍സാണ്. 61 റണ്‍സുമായി കമിന്‍സ് ഓസീസിന്റെ ടോപ് സ്കോററായി ക്രീസിലുണ്ട്. ആറ് റണ്‍സുമായി ലിയോണും. കമിന്‍സും സ്റ്റാര്‍ക്കും ലിയോണും ചേര്‍ന്ന് 24 ഓവറാണ് ഇതുവരെ പ്രതിരോധിച്ച് നിന്നത്

മെല്‍ബണ്‍: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വാലില്‍ കുത്തി സമനില പിടിക്കാനുള്ള ഓസീസിന്‍റെ സാഹസങ്ങള്‍ക്ക് പിന്തുണയായി മഴയും. വിജയം കേവലം രണ്ടു വിക്കറ്റ് മാത്രം അകലെയാണെങ്കിലും മെല്‍ബണില്‍ പെയ്യുന്ന മഴ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

മഴ മൂലം ഇതുവരെ കളി തുടങ്ങാന്‍ സാധിച്ചിട്ടില്ല. ഉച്ചഭക്ഷണത്തിന് ശേഷം കളി തുടങ്ങാമെന്നാണ് അവസാനം ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. ഇപ്പോള്‍ മഴ ശമിച്ചിട്ടുണ്ട്. മെല്‍ബണില്‍ ഇന്ന് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ പ്രവചനമുണ്ടായിരുന്നു. ഓസീസിന് വിജയിക്കാന്‍ ഇനി വേണ്ടത് 141 റണ്‍സാണ്. 61 റണ്‍സുമായി കമിന്‍സ് ഓസീസിന്റെ ടോപ് സ്കോററായി ക്രീസിലുണ്ട്.

ആറ് റണ്‍സുമായി ലിയോണും. കമിന്‍സും സ്റ്റാര്‍ക്കും ലിയോണും ചേര്‍ന്ന് 24 ഓവറാണ് ഇതുവരെ പ്രതിരോധിച്ച് നിന്നത്. ഓസീസിന്റെ അവസാന അംഗീകൃത ബാറ്റ്സാമാനായ ടിം പെയ്നിന്റെ വിക്കറ്റ് 176 റണ്‍സില്‍ വീണെങ്കില്‍ പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും ചേര്‍ന്ന് ഓസീസ് സ്കോര്‍ 258 റണ്‍സിലെത്തിച്ചാണ് നാലാം ദിനം ക്രീസ് വിട്ടത്.

മഴ പെയ്ത് ഇന്നത്തെ ദിവസത്തെ കളി പൂര്‍ണമായും നഷ്ടമായാല്‍ പരാജയ മുനമ്പില്‍ നിന്ന് മെല്‍ബണില്‍ ഓസീസ് സമനിലയുമായി രക്ഷപ്പെടും. തലയരിഞ്ഞിട്ടും വാലറുക്കാന്‍ കഴിയാത്ത ഇന്ത്യന്‍ ബൗളിംഗ് നിരയുടെ പിടിപ്പുകേടാണ് മെല്‍ബണിലെ വിജയം ഇപ്പോള്‍ സംശയത്തിലാക്കിയിരിക്കുന്നത്.

നാലാം ദിനം തന്നെ അവസാന രണ്ട് വിക്കറ്റ് വീഴ്ത്തി ജയം കൈപ്പിടിയിലൊതുക്കാന്‍ കഴിയാഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയാവുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. മെല്‍ബണില്‍ ടെസ്റ്റിന്റെ നാലും അഞ്ചും ദിവസങ്ങളില്‍ മഴ പെയ്യുമെന്ന് പ്രവചനമുണ്ടായിരുന്നെങ്കിലും നാലാം ദിനം മഴ ഒഴിഞ്ഞു നിന്നതാണ് ഇന്ത്യയുടെ പ്രതീക്ഷ.

മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, രണ്ട് വീതം വിക്കറ്റ് നേടിയ ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. നേരത്തെ, ഇന്ത്യ രണ്ടാം ഇന്നിങ്സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സായപ്പോള്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ട് ഇന്നിങ്സിലും ഒന്നാകെ 398 ലീഡാണ് ഇന്ത്യ നേടിയത്. ഈ ടെസ്റ്റ് വിജയിച്ചാല്‍ പരമ്പരയില്‍ ഇന്ത്യക്ക് 2-1ന് മുന്നിലെത്താം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'പരിക്കേറ്റപ്പോള്‍ ഗില്ലിനെ സംരക്ഷിച്ചു, എന്നാല്‍ സുന്ദറിനെ ബാറ്റിംഗിനിറക്കി', രൂക്ഷ വിമര്‍ശനവുമായി മുന്‍താരം
ബദോനി ഗംഭീറിന്റെ പുതിയ പദ്ധതിയോ! എങ്ങനെ സുന്ദറിന് പകരമാകും?