അഞ്ചാം ഏകദിനത്തില്‍ തന്നെ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ചരിത്രം തിരുത്തും; കാരണം

Published : Feb 12, 2018, 03:52 PM ISTUpdated : Oct 04, 2018, 06:40 PM IST
അഞ്ചാം ഏകദിനത്തില്‍ തന്നെ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ചരിത്രം തിരുത്തും; കാരണം

Synopsis

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയില്‍ ആദ്യ ഏകദിന പരമ്പര നേടി ചരിത്രം തിരുത്താന്‍ വിരാട് കോലിക്കും ടീം ഇന്ത്യക്കും മഴയുടെ സഹായവും. ചൊവ്വാഴ്ച മത്സരം നടക്കുന്ന പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ്ജ് പാര്‍ക്കില്‍ കനത്ത മഴപെയ്യുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

മഴ മൂലം മത്സരം തന്നെ ഉപേക്ഷിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ മഴ മൂലം കളി നടക്കാതിരുന്നാല്‍ ആറാം ഏകദിനത്തിന് മുമ്പ് തന്നെ ഇന്ത്യ പരമ്പര സ്വന്തമാക്കും.നിലവില്‍ പരമ്പരയില്‍ 3-1ന് ഇന്ത്യ മുന്നിലാണ്.

നേരത്തെ ജൊഹാനസ്ബര്‍ഗില്‍ നടന്ന നാലാം ഏകദിനത്തിലും മഴ വില്ലനായിരുന്നു. മഴയെത്തുടര്‍ന്ന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് മത്സരത്തില്‍ ജയിക്കുകയായിരുന്നു. നേരത്തെ ആദ്യ മൂന്ന് മത്സരവും ജയിച്ചാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചത്. എന്നാല്‍ നാലാം ഏകദിനത്തില്‍ ഇന്ത്യ തോല്‍ക്കുകയായിരുന്നു.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'അന്ന് തന്നെ സഞ്ജുവിനെ കുറിച്ച് ചര്‍ച്ചകളുണ്ടായിരുന്നു'; ഷൊയ്ബ് അക്തറിനും മലയാളി പയ്യനെ നന്നായി ബോധിച്ചു
'സഞ്ജുവിന് മുന്നില്‍ തലകുനിക്കാന്‍ സൂര്യകുമാര്‍ യാദവ് നിര്‍ബന്ധിതനായി'; മുന്‍ ഇന്ത്യന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍