ചാഹലിനെതിരെ ക്ലാസന്‍ കളിച്ച അസാധാരണ ഷോട്ടിനെ എന്തു പേരു വിളിക്കും

Published : Feb 12, 2018, 12:37 PM ISTUpdated : Oct 05, 2018, 01:53 AM IST
ചാഹലിനെതിരെ ക്ലാസന്‍ കളിച്ച അസാധാരണ ഷോട്ടിനെ എന്തു പേരു വിളിക്കും

Synopsis

വാണ്ടറേഴ്സ്: ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ചാഹലിനും കുല്‍ദീപിനും മുന്നില്‍ കറങ്ങിവീണ ദക്ഷിണാഫ്രിക്ക പിങ്ക് ഏകദിനത്തില്‍ ഇരുവരെയും അടിച്ചുപറത്തി വിജയവര കടന്നപ്പോള്‍ അതില്‍ നിര്‍ണായകമായത് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഹെന്‍റിക് ക്ലാസന്റെ ഇന്നിംഗ്സായിരുന്നു. 27 പന്തില്‍ 43 റണ്‍സടിച്ച ക്ലാസന്‍ മത്സരത്തിലെ വിജയശില്‍പിയുമായി.

മത്സരത്തിന്റെ 22-ാം ഓവറില്‍ ചാഹലിനെതിരെ ക്ലാസന്‍ കളിച്ച ഒരു അസാധാരണ ഷോട്ട് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഈ ഷോട്ടിനെ എന്തുപേരിട്ട് വിളിക്കുമെന്നാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ച. ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത ചാഹലിന്റെ പന്ത് ടേണ്‍ ചെയ്ത് വീണ്ടും പുറത്തേക്ക് പോയെങ്കിലും അസാധാരണ ഫൂട്ട്‌വര്‍ക്കിലൂടെ ക്ലാസന്‍ അത് സ്ക്വയര്‍ ലെഗ് ബൗണ്ടറി കടത്തുകയായിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരെ സ്റ്റെപ്പ് ഔട്ടും റിവേഴ്സ് സ്വീപും പാഡില്‍ സ്വീപുമെല്ലാം കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു ഷോട്ട് ഒരു ബാറ്റ്സ്മാന്‍ കളിക്കുന്നത് ആദ്യമായായിട്ടായിരുന്നു.

അത് ക്ലാസന്റെ ബാറ്റില്‍ കൊണ്ടില്ലായിരുന്നെങ്കില്‍ വൈഡ് വിളിക്കേണ്ടിയിരുന്ന പന്തായിരുന്നു. ക്സാസന്റെ ഫൂട്ട്‌വര്‍ക്കിനനുസരിച്ച് ധോണിയും മാറിയെങ്കിലും കൃത്യമായി കണക്ട് ചെയ്താണ് ക്ലാസന്‍ ബൗണ്ടറി നേടിയത്. ആരാധകരില്‍ ചിലര്‍ ഇതിനെ വട്ടന്‍ ഷോട്ട് എന്നുവിളിച്ചപ്പോള്‍ മറ്റു ചിലര്‍ ഡിവില്ലിയേഴ്സിന്റെ പ്രകടനത്തോടാണ് ഉപമിച്ചത്.

ഇടിമിന്നല്‍ പലതവണ തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്ക ജയിക്കുകയും ചെയ്തു. ജയത്തോടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ജീവന്‍ നിലനിര്‍ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ക്കേണ്ടി വന്നാല്‍, അതിനും തയ്യാര്‍'; മിച്ചല്‍ സാന്റ്‌നറുടെ വെല്ലുവിളി
ടി20 ലോകകപ്പ്: മിസ്റ്ററി ഓര്‍ഡിനറിയാകുന്നു, ഫൈനലില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ഫോം ആശങ്കയോ?