ചെന്നൈക്കെതിരേ രാജസ്ഥാന് 177 വിജയലക്ഷ്യം

web desk |  
Published : May 11, 2018, 09:47 PM ISTUpdated : Jun 29, 2018, 04:23 PM IST
ചെന്നൈക്കെതിരേ രാജസ്ഥാന് 177 വിജയലക്ഷ്യം

Synopsis

ചെന്നൈയ്ക്ക് നഷ്ടമായ നാലു വിക്കറ്റുകളില്‍ രണ്ടും ജോഫ്ര ആര്‍ച്ചറുടെ പേരിലായിരുന്നു.

ജയ്പ്പൂര്‍: ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൂപ്പര്‍ കിങ്‌സിന് സുരേഷ് റെയ്‌ന (35 പന്തില്‍ 52), ഷെയ്ന്‍ വാട്‌സണ്‍ (31 പന്തില്‍ 39), എം.എസ് ധോണി (23 പന്തില്‍ 33) സാം ബില്ലിങ്സ് (22 പന്തില്‍ 27) എന്നിവരുടെ ഇന്നിങ്‌സാണ് തുണയായത്. ചെന്നൈയ്ക്ക് നഷ്ടമായ നാലു വിക്കറ്റുകളില്‍ രണ്ടും ജോഫ്ര ആര്‍ച്ചറുടെ പേരിലായിരുന്നു.

രാജസ്ഥാന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അവര്‍ എട്ട് പോയിന്റോടെ ആറാം സ്ഥാനത്താണ്. വിജയിച്ചാല്‍ അഞ്ചിലേക്കോ നാലിലേക്കോ അവര്‍ക്ക് ഉയരാം. തോറ്റാല്‍ കാര്യങ്ങള്‍ ഏറെ കുഴപ്പത്തിലാവും. ചെന്നൈ രണ്ടാം സ്ഥാനത്താണ്.

രണ്ട് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. ദ്രുവ് ഷോറെ, ലുങ്കി എന്‍ഗിഡി എന്നിവര്‍ക്ക് പകരം കരണ്‍ ശര്‍മ, സാം ബില്ലിങ്‌സ് എന്നിവര്‍ തിരിച്ചെത്തി. രാജസ്ഥാനിലും രണ്ട് മാറങ്ങളുണ്ട്. അങ്കിത് ശര്‍മയും പ്രശാന്ത് ചോപ്രയും രാജസ്ഥാനായി കളിക്കും. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വീണ്ടും ചേട്ടന്‍റെ വെടിക്കെട്ട്, റണ്‍വേട്ടയില്‍ ഗില്ലിനെയും കോലിയയും കിഷനെയും പിന്നിലാക്കി സഞ്ജു വീണ്ടും ടോപ് ഫൈവിൽ
'ചേട്ടന്‍' മുന്നില്‍ നിന്ന് നയിച്ചു, ഡല്‍ഹിയെ വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെന്നൈ, സഞ്ജു കളിയിലെ താരം