പിങ്കണിഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്; ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി

Web Desk |  
Published : May 11, 2018, 09:40 PM ISTUpdated : Jun 29, 2018, 04:10 PM IST
പിങ്കണിഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്; ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി

Synopsis

'കാന്‍സര്‍ ഔട്ട്' ക്യാംപയിനുമായി രാജസ്ഥാന്‍ റോയല്‍സ്

ജയ്‌പൂര്‍: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങിയത് പിങ്ക് നിറത്തിലുള്ള ജഴ്സിയണിഞ്ഞ്. അര്‍ബുദ രോഗികളെ സഹായിക്കാനായുള്ള 'കാന്‍സര്‍ ഔട്ട്' ക്യാംപയിന്‍റെ ഭാഗമായാണിത്. സമൂഹമാധ്യമങ്ങളിലൂടെ ക്യാംപയിന്‍ രാജസ്ഥാന്‍ റോയല്‍സ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

രാജസ്ഥാന്‍ സര്‍ക്കാരുമായി ചേര്‍ന്നാണ് രാജസ്ഥാന്‍ റോയല്‍സ് 'കാന്‍സര്‍ ഔട്ട്' ക്യാംപയിന്‍ നടത്തുന്നത്. മത്സരത്തിന് മുമ്പ് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ പങ്കെടുത്ത ചടങ്ങ് സ്റ്റേഡിയത്തില്‍ നടന്നു. ചടങ്ങില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണിക്ക് മെമന്‍റോ സമ്മാനിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള അതിഥികള്‍ പിങ്ക് വസ്‌ത്രം ധരിച്ചാണ് സ്റ്റേഡിയത്തിലെത്തിയത്. 

ക്യാംപയിനിന്‍റെ ഭാഗമായി എസ്എംഎസ് ആശുപത്രി ടീമംഗങ്ങള്‍ സഞ്ചിരിക്കുകയും ചെയ്തു. അര്‍ബുദത്തെ തുടച്ചു നീക്കാനുള്ള സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന താരങ്ങളുടെ വീഡിയോകളും രാജസ്ഥാന്‍ റോയല്‍സ് പുറത്തുവിട്ടിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്‍റെ കാന്‍സര്‍ ഔട്ട് ക്യാംപയിന് വലിയ പിന്തുണയാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

20 വർഷത്തെ കാത്തിരിപ്പിന് വിരാമം, അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
'സെഞ്ചുറി മോഹം ഉള്ളിലുണ്ടായിരുന്നു, പക്ഷെ അവനോട് അപ്പോൾ അക്കാര്യം ചോദിക്കാന്‍ തോന്നിയില്ല', കാരണം വെളിപ്പെടുത്തി സഞ്ജു