
മൊഹാലി: രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ തിരിച്ചടിച്ച് കേരളം. ഒന്നാമിന്നിംഗ്സിൽ പഞ്ചാബിനെ 217 റൺസിന് പുറത്താക്കി. രണ്ട് വിക്കറ്റിന് 137ന് എന്ന നിലയിൽ ബാറ്റിംഗ് തുടങ്ങിയ പഞ്ചാബിന്‍റെ ബാക്കി എട്ടുവിക്കറ്റുകൾ കേരളം 80 റൺസിനിടെ എറിഞ്ഞിട്ടു. സന്ദീപ് വാര്യർ അഞ്ച് വിക്കറ്റ് നേടി. മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് എട്ട് റൺസിന് പുറത്തായി.
രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റിന് 127 റൺസ് എന്ന നിലയിലാണ്. 76 റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനും 16 റൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് ക്രീസിൽ. പി രാഹുൽ 28നും സഞ്ജു സാംസൺ മൂന്നും റൺസിനും അരുൺ കാർത്തിക്ക് പൂജ്യത്തിനും പുറത്തായി. കേരളത്തിന് ഇപ്പോൾ 31 റൺസ് ലീഡായി. ആദ്യ ഇന്നിംഗ്സിൽ കേരളം 121 റൺസിന് പുറത്തായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!