നാടകീയം, വികാരഭരിതം; ആന്റി ക്ലൈമാക്സില്‍ പൃഥ്വി ഷായുടെ സെഞ്ചുറി

Published : Jan 06, 2017, 12:41 AM ISTUpdated : Oct 05, 2018, 02:01 AM IST
നാടകീയം, വികാരഭരിതം; ആന്റി ക്ലൈമാക്സില്‍ പൃഥ്വി ഷായുടെ സെഞ്ചുറി

Synopsis

രാജ്കോട്ട്: അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടി മുംബൈയെ രഞ്ജി ട്രോഫി ഫൈനലിലേക്ക് നയിച്ച കൗമാര താരം പൃഥ്വി ഷാ മൂന്നക്കം കടന്നത് നാടകീയവും വികാരനിര്‍ഭരവുമായ നിമിഷങ്ങള്‍ക്കൊടുവില്‍.  തമിഴ്നാടിനെതിരെ രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണറായി ഇറങ്ങിയ പൃഥ്വി 120 റണ്‍സ് നേടിയാണ് ടീമിനെ ജയത്തിലേക്കും ഫൈനലിലേക്കും നയിച്ചത്.

പൃഥ്വി സമ്മര്‍ദ്ദം നിറഞ്ഞ 90കളില്‍ എത്തിയപ്പോഴെ അച്ഛന്‍ പങ്കജും മുത്തശ്ശി ദുലാരിയും പ്രാര്‍ഥനയിലായിരുന്നു.

മകന്‍ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി നേടുന്നത് കാണാന്‍ കാത്തിരുന്ന കുടുംബത്തെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിട്ട് 99ല്‍ നില്‍ക്കെ വിജയ് ശങ്കറിന്റെ പന്തില്‍ ഗള്ളിയില്‍ ബാബാ അപരാജിതിന് ക്യാച്ച് നല്‍കി. പൃഥ്വിയുടെ അച്ഛന്‍ പങ്കജ് നിരാശനായി തലയില്‍ കൈവച്ചുപോയി. കാത്തിരുന്ന നിമിഷം കൈവിട്ടതിന്റെ സങ്കടത്തില്‍ ഒന്നും മിണ്ടാതെ മുത്തശ്ശി ദുലാരി റൂമില്‍ നിന്ന് ബെഡ് റൂമിലേക്ക് പോയി.

എന്നാല്‍ ആന്റി ക്ലൈമാക്സ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. കുടുംബത്തിന്റെ പ്രാര്‍ഥനയുടെ ഫലമെന്നപോലെ പൃഥ്വി ഔട്ടായ പന്ത് നോ ബോളായിരുന്നുവെന്ന അമ്പയറുടെ പ്രഖ്യാപനം പിന്നാലെ വന്നു. ക്രീസില്‍ നിന്നും ഡ്രസ്സിംഗ് റൂമിലേക്ക് നടന്ന പൃഥ്വി വീണ്ടും ക്രീസിലേക്ക്. പിന്നാലെ പൃഥ്വിയുടെ സെഞ്ചുറി പിറന്നു. പൃഥ്വിയുടെ വാകോലയിലെ വസതിയിലും പുറത്തും ആഘോഷം തുടങ്ങി.

152 പന്തില്‍ 12 ബൗണ്ടറിയും ഒരു സിക്സറും സഹിതമാണ് കന്നി സെഞ്ചുറി പൃഥ്വി ഷാ നേടിയത്. സ്ഥിരം ഓപ്പണര്‍ അഖില്‍ ഹാല്‍ദിപൂരിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് പൃഥ്വിക്ക് സീനിയര്‍ ടീമില്‍ അവസരമൊരുങ്ങിയത്.ടീമിനെ ജയത്തിലേക്ക് നയിച്ചതിനൊപ്പം രഞ്ജിയില്‍ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന 13-ാമത്തെ താരമെന്ന ബഹുമതിയും പൃഥ്വി സ്വന്തമാക്കി. മുമ്പ് സച്ചിനും അമോല്‍ മജൂംദാറുമൊക്കെ സ്വന്തമാക്കിയ നേട്ടം. സച്ചിനുശേഷം ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഫസ്റ്റ് ക്ലാസ് സെഞ്ചുറി നേടുന്ന കളിക്കാരന്‍ കൂടിയാണ് 17 വയസും 57 ദിവസവും മാത്രം പ്രായമുള്ള പൃഥ്വി. പതിനഞ്ചാം വയസിലായിരുന്ന സച്ചിന്റെ ഫസ്റ്റ് ക്ലാസ് സെഞ്ചുറി.

അണ്ടര്‍-19 ഏഷ്യകപ്പ് ജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന പ്രൃഥ്വി ഷാ അഞ്ച് മത്സരങ്ങളില്‍ നിന്ന് 191 റണ്‍സ് നേടിയിരുന്നു. ടീമിന്റെ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ പിന്തുണയാണ് പൃഥ്വിയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തുന്നതില്‍ നിര്‍ണായകമായത്. കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍ പ്രൃഥ്വിയുടെ പേരിലായിരുന്നു. ഹാരീസ് ഷീല്‍ഡ് കപ്പില്‍ റിസ്വിസ് പ്രിങ്ഫീല്‍ഡിനായി 330 പന്തില്‍നിന്ന് 546 റണ്‍സാണ് സ്‌കോര്‍ചെയ്തത്. മറ്റൊരു മുംബൈ താരം പ്രണവ് ധാന്‍വാഡെ 1009 റണ്‍സ് നേടിയതോടെയാണ് റെക്കോഡ് തകര്‍ന്നത്.

ചിത്രങ്ങള്‍ക്ക് കടപ്പാട്-Mid Day

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

അഞ്ചാം മത്സരത്തിലും ഇന്ത്യന്‍ കോട്ട ഭേദിക്കാനാകാതെ ലങ്കന്‍ വനിതകള്‍, പരമ്പര തൂത്തുവാരി വനിതകള്‍, ജയം 15 റണ്‍സിന്
സൂര്യകുമാർ മുമ്പ് നിരന്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു, ഇപ്പോൾ....; ആരോപണവുമായി ബോളിവുഡ് നടി