ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങ്: രണ്‍വിര്‍ സിംഗിന് പങ്കെടുക്കാനാകില്ലെന്ന് ആശങ്ക

Web Desk |  
Published : Apr 01, 2018, 09:51 PM ISTUpdated : Jun 08, 2018, 05:51 PM IST
ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങ്: രണ്‍വിര്‍ സിംഗിന് പങ്കെടുക്കാനാകില്ലെന്ന് ആശങ്ക

Synopsis

ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങ്: രണ്‍വിര്‍ സിംഗിന് പങ്കെടുക്കാനാകില്ലെന്ന് ആശങ്ക

ഇത്തവണത്തെ ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങിലെ പ്രധാന ആകര്‍ഷണമായി സംഘാടകര്‍ പറഞ്ഞിരുന്നത് നടൻ രണ്‍വിര്‍ സിംഗിന്റെ പെര്‍ഫോര്‍മൻസായിരുന്നു. എന്നാല്‍‌ ചടങ്ങില്‍ രണ്‍വിര്‍ സിംഗ് പങ്കെടുക്കുന്ന കാര്യം സംശയത്തിലാണ്. തോളിന് ഏറ്റ പരുക്കിനെ തുടര്‍ന്ന് രണ്‍വിര്‍ സിംഗിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ഒരു ഫുട്ബോള്‍ മത്സരത്തിനിടെയാണ് രണ്‍വിര്‍ സിംഗിന് പരുക്കേറ്റത്. ഒരു മാസമെങ്കിലും പരുക്കേറ്റ ഭാഗത്ത് ആയാസം ഉണ്ടാക്കരുതെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് രണ്‍‌വിര്‍ സിംഗിന്റെ വക്താവ് പറയുന്നു. എന്നാല്‍ രണ്‍വിര്‍ സിംഗ് വിശ്രമം എടുക്കില്ലെന്നും നേരത്തെ തീരുമാനിച്ചതുപോലെ ഗള്ളി ബോയ് എന്ന സിനിമയുടെ ഷൂട്ടിംഗില്‍ ചേരുമെന്നും വക്താവ് പറയുന്നു. അതേസമയം രണ്‍വിര്‍ സിംഗ് ഡോക്ടര്‍മാരുടെ സമ്മതം ലഭിക്കാൻ കാത്തിരിക്കുയാണെന്നാണ് ഐപിഎല്‍ അധികൃതര്‍ പറയുന്നത്. രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം മതിയെന്നും ഐപിഎല്‍ ഉദ്ഘാടച്ചടങ്ങില്‍ പങ്കെടുക്കാൻ സാധിക്കുമെന്ന് രണ്‍‌വിര്‍ അറിയിച്ചതായും അധികൃതര്‍ പറയുന്നു.

ഗള്ളി ബോയ്‍ക്ക് പുറമെ സിംമ്പയാണ് രണ്‍വിര്‍‌ സിംഗ് അഭിനയിക്കുന്ന ചിത്രം. രോഹിത് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വൈഭവിന്റെ ബാറ്റിംഗില്‍ അമ്പരന്ന് പാക് ക്രിക്കറ്റ് ലോകം! ബാറ്റില്‍ എഐ ചിപ്പ് ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ടി വി അവതാരകന്‍
റെക്കോര്‍ഡ് ബുക്കുകള്‍ തിരുത്തി വിരാട് കോലി, ചരിത്ര നേട്ടം; ഐപിഎല്ലില്‍ 9000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം